30 അംഗസംഘവും ഏഴുകമ്പനികളും ചേര്‍ന്ന് മൊത്തം 32 ദശലക്ഷം ദിര്‍ഹമാണ് തട്ടിയെടുത്തത്. ഇതിനായി 118,000 ഇമെയിലുകളാണ് പ്രതികള്‍ തട്ടിപ്പിന്നിരയായവര്‍ക്ക് അയച്ചത്.
എന്ത് ഭിന്നത ഉണ്ടെങ്കിലും ഭരണഘടന ആക്രമിക്കപെടുമ്പോൾ പ്രതിപക്ഷം ഒന്നിച്ച് നിൽക്കണമെന്ന് റാലിയിൽ പങ്കെടുത്തു കപിൽ സിബൽ പറഞ്ഞു
വിശദ പരിശോധനയ്ക്കായി നീക്കം ചെയ്ത ഭാഗം മണ്ണുത്തി വെറ്ററിനറി കോളേജിന്റെ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്നതിനുശേഷം തുടർ ചികിത്സാ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.
അഴിമതിക്കാരെയും കൊള്ള നടത്തുന്നവരെയും ന്യായീകരിക്കാൻ വേണ്ടിമാത്രം വാ തുറക്കുന്ന സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷ് പതിവു തെറ്റിക്കാതെ പരീക്ഷാ തട്ടിപ്പുകാരെയും ന്യായീകരിക്കാനെത്തിയത് തരംതാണ നടപടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരും കെ.എസ് .ഇ.ബി. അധികൃതരും സ്ഥലത്തെത്തി പാമ്പിനെ എടുത്തു മാറ്റി.
ഇതിനിടെ കെ.വിദ്യയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം പൊലീസ് തേടി.
ഇനിയും സർക്കാരിനെ വിമർശിക്കും. ഇനിയും പ്രതിഷേധിക്കും. ഗോവിന്ദന്റെ ഭീഷണിയിൽ മുട്ടുമടക്കില്ലെന്നും സതീശൻ പറഞ്ഞു.
സീതിസാഹിബിന്റെ സഹോദരി ആയിഷകുഞ്ഞി സാഹിബയുടെയും അന്നമനട കണ്ടരുമഠത്തിൽ കുഞ്ഞ് മുഹമ്മദ് മേത്തരുടെയും പേരക്കുട്ടിയാണ് ഇപ്പോൾ പ്രിൻസിപ്പലായി ചുമതലയേറ്റ ആയിഷ സ്വപ്ന.
ഒന്നിച്ചു നിന്നാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ട് പോകാമെന്ന വലിയ പാഠമാണ് രക്ഷാദൗത്യം നല്‍കുന്നതെന്നും സമാധാനത്തിന്റെ കൂടി സന്ദേശമായി കൊളംബിയ ഇതിനെ കാണണമെന്നും പ്രസിഡന്റ് ഓര്‍മ്മപ്പെടുത്തി.
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നൽ/ കാറ്റോട് കൂടിയ മഴക്ക് സാധ്യത. ജൂൺ 11 മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.