ഷനൂജ് എസ് ഓപ്പണ്‍ സൈറ്റ് എയര്‍ റൈഫിളില്‍ സ്വര്‍ണവും എയര്‍ പിസ്റ്റളില്‍ വെങ്കലവും നേടി.
2022ല്‍ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് നിയമസഭക്കുള്ളില്‍ ഹിന്ദുത്വവാദിയായ വീര്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചിരുന്നത്.
25 വേദികളാണ് കലോത്സവത്തിനായി ഒരുക്കുക.
ഉൽസവ കാലത്തെ അധിക നിരക്ക് നിയന്ത്രിക്കാൻ കേന്ദ്രം ശക്തമായി ഇടപെടണമെന്നും നടപടി സ്വീകരിക്കണമെന്നും ജെബി ആവശ്യപ്പെട്ടു.
ഇടുക്കി തൊടുപുഴ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയാണു സംഭവം.
1990 ബാച്ച് രാജസ്ഥാൻ കേഡറിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസറാണ് സഞ്ജയ് മൽഹോത്ര.
നൃത്തകലയിൽ പ്രഗത്ഭരായ കലാകാരികളും യുവജനോത്സവം വഴി നൃത്തത്തിൽ ശ്രദ്ധേയരായ ആളുകളെയും സർക്കാരിന് വേണ്ടാത്തതെന്തുകൊണ്ടെന്നും നടി ചോദിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്.
കലോത്സവത്തിന്റെ നൃത്താവിഷ്കാരം ആരെയും ഏൽപിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ മന്ത്രി തന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും ഇതോടെ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
വിവിധ അന്താരാഷ്ട്രമേളകളിൽ പുരസ്കാരം സ്വന്തമാക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്ത ചിത്രങ്ങൾ മേളയുടെ ആകർഷണമായിരിക്കും.