ഞങ്ങൾ പാർലമെന്റിൽ സംസാരിച്ചു, അത് മാധ്യമങ്ങളിൽ വരുന്നില്ല. ഞങ്ങൾ പറയുന്ന കാര്യങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കുന്നില്ല. അതിനാൽ, ഞങ്ങളുടെ എല്ലാ മാർഗങ്ങളും വളരെക്കാലം അടഞ്ഞുപോയി. എങ്ങനെ ആശയവിനിമയം നടത്തണമെന്ന് ഞങ്ങൾക്ക് മനസിലായില്ല. രാജ്യത്തുടനീളം നടക്കുന്നതിനേക്കാൾ മികച്ച മാർഗം...
ഒരിടത്ത് പണി നടക്കുമ്പോള്‍ നഗരത്തിലാകെ കുടിവെള്ളം മുടങ്ങുന്നത് എങ്ങനെയാണ്? അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
സെപ്തംബർ 10 മുതൽ 12 വരെ തായ്ലാൻ്റിലെ ബാങ്കോക്കിൽ തമ്മാസാറ്റ് സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന കോഴ്സിൽ ഇന്ത്യൻ അത് ലറ്റിക് അസോസിയേഷനെ പ്രതിനിധീകരിച്ചാണ് ക്ഷണം ലഭിച്ചത്.
കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ വിഭജനം സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ അജണ്ടകളെ തുറന്ന് കാണിക്കാനും, നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, പോലീസ് മേധാവികളുടെ സംഘപരിവാര നേതാക്കളുമായുള്ള കൂടിക്കാഴ്ച കേരളത്തെ...
അന്വേഷണത്തിന് രണ്ടംഗ സംഘത്തെ നിയോഗിച്ചതായി മലപ്പുറം എസ്പി അറിയിച്ചു.
ആര്.എസ്.എസ്. ദേശീയ നേതാക്കളുമായി എ.ഡി.ജി.പി. അജിത്കുമാര്‍ ചര്‍ച്ച നടത്തിയ വിവരം സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടും മുഖ്യമന്ത്രി അതിന്മേല് നിഷ്ക്രിയ നിലപാടാണ് സ്വീകരിച്ചത്.
ഇടതുമന്നണിയുടെ ഇടനാഴിയില്‍ കിടന്ന് ആട്ടുംതുപ്പുമേല്‍ക്കാന്‍ സിപി ഐക്ക് കഴിയില്ലെന്നാണ് മുന്‍പ് ഇടതുമുന്നണി വിടാന്‍ ടി.വി.തോമസ് തന്റേടത്തോടെ പറഞ്ഞതെന്നും എംഎം ഹസന് സിപി ഐ സംസ്ഥാന നേതൃത്വത്തെ ഓര്‍മ്മപ്പെടുത്തി.
മദീനയിലെ ഇന്ത്യൻ ഫുടു ബോൾ മേഖലയിലെ പ്രമുഖരായ ക്ലബ്ബുകളുടെ പങ്കാളിത്വത്തോടെ ഒരു മാസത്തോളം നീണ്ട് നിൽക്കുന്ന മത്സരങ്ങളുടെ ഉത്ഘാടനം മീഖാത്ത് റോഡിലുള്ള സദ്ധാം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടന്നു.
ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അകാദമിക് എക്സലൻസിൻറെ കർമ്മപദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ദമ്മാമിൽ 'തകാതുഫ്' പ്രവർത്തകസമിതി രൂപീകരിച്ചു.
കോഴിക്കോട് സി.എച്ച് സെൻ്ററിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ മേഖലകളിലും മികച്ച വിദ്യാർഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.