ഹൃദയാഘാതത്തിന് പിന്നാലെ ആശുപത്രിയിലെത്തിയ പൂച്ചേരിക്കടവ് സ്വദേശി വിനോദ് കുമാറാണ് മരിച്ചത്.
അതേസമയം വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.
സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചുവെന്നു പറയുന്ന മുസ്ലിം തീവ്രവാദികൾ ആരാണെന്നും ഇവരുടെ തീവ്രവാദ പ്രവർത്തനം എന്തൊക്കെയാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മോദിയുടെ വാക്കും അമിത് ഷായുടെ നാക്കും കടമെടുത്തു പിണറായി നടത്തിയ പ്രസ്താവന അദ്ദേഹം വഹിക്കുന്ന പദവിക്ക് യോജിക്കുന്നതല്ലെന്നും വി.എസ് ജോയ് പറഞ്ഞു.
കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ മുഴുവന്‍ സ്വണക്കടത്ത് കേസും മലപ്പുറത്തിന്റെ തലയില്‍ കെട്ടിവെക്കുന്നത് മലപ്പുറം ഫോബിയാണെന്ന് നവാസ് പറഞ്ഞു.
സംഘ് പരിവാറിന്റെ പുറംപണി കരാർ ചെയ്തുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കരിപ്പൂര്‍ വിമാനത്താവളം മലപ്പുറം ജില്ലയിലായതു കാരണം അതുവഴി നടക്കുന്ന സ്വര്‍ണക്കടത്തുകള്‍ പിടിച്ചെടുക്കുന്നത് എല്ലാം മലപ്പുറത്തിന്റെ വിലാസത്തില്‍ ചേര്‍ക്കരുത്.
മലപ്പുറം ജില്ലയെ വർഗീയവാദികളുടെ കേന്ദ്രമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ് അജണ്ടക്ക് കുട പിടിക്കുകയാണ് പിണറായി വിജയൻ.
സ്വര്‍ണക്കടത്ത് പരാമര്‍ശം പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി സത്യാവസ്ഥ തുറന്നു പറയണമെന്നും കേന്ദ്രത്തെ പ്രീണിപ്പിക്കാനാണ് പിണറായിയുടെ നീക്കമെന്നും സലാം പറഞ്ഞു.
സി.പി.എമ്മിനൊപ്പം നില്ക്കുമ്പോള് എന്തു തെറ്റു ചെയ്താലും സംരക്ഷിക്കുമെന്നും സി.പി.എമ്മില്‍ നിന്നും പുറത്തായാല്‍ നടപടിയെടുക്കുമെന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്.