വയനാട്: കടുവ ആക്രമണത്തില്‍ മരിച്ച തോമസിന് ചികിത്സ നല്കുന്നതില് പിഴവ് സംഭവിച്ചെന്ന് ആവര്‍ത്തിച്ച് കുടുംബം. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്തിട്ടും ആംബുലന്‍സ് വൈകിയാണ് എത്തിയത്. ഐസിയു ആംബുലന്സായിരുന്നില്ല എത്തിയതെന്നും കുടുംബം പറഞ്ഞു. രക്തം വാര്‍ന്നു...
നാദാപുരം: നാദാപുരത്ത് അഞ്ചാം പനി സ്ഥിരീകരിച്ചവരുടെ എണ്ണം കുതിച്ചുയരുന്നു. മൂന്നു വാര്‍ഡുകളില്‍ ചുരുങ്ങിയ കേസുകളുമായി ആരംഭിച്ച രോഗബാധ സമീപ പഞ്ചായത്തുകളിലേക്കും വ്യാപിച്ചത് ആരോഗ്യ മേഖലയില്‍ കടുത്ത ആശങ്കക്കിടയാക്കിയിട്ടുണ്ട്. നാദാപുരത്തിനുപുറമെ വളയം, നരിപ്പറ്റ, പുറമേരി, വാണിമേല്‍, കുറ്റ്യാടി,...
തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ ഏകീകൃത നമ്പര്‍ സംവിധാനമേര്‍പ്പെടുത്തുന്നതിന് ഗതാഗത വകുപ്പിന്റെ പച്ചക്കൊടി. ‘കെ.എല്‍ 99’ ശ്രേണിയിലുള്ള നമ്പറുകള്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്താന്‍ ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ ധാരണയായി....
തിരുവനന്തപുരം: മോഷണക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുന്നതിനിടെ, സിഐയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടാന്‍ പ്രതിയുടെ ശ്രമം.എന്നാല്‍ അതിവിദഗ്ധമായി പൊലീസ് പ്രതിയെ കീഴ്പ്പെടുത്തി. മേനംകുളം ചിറ്റാറ്റുമുക്ക് തൂമ്ബവിളാകംവീട്ടില് റാംബോ രഞ്ജിത്തി(37)നെ നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം മോഷണക്കേസുമായി...
തൃശൂര്‍: ദേശീയപാതയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഷിനോജ് (24), ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ ചാലക്കുടി പോട്ടയ്ക്ക് സമീപമാണ് അപകടം നടന്നത്. ലോറിയുടെ പിന്നില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്.
കൊല്ലം: ആര്യങ്കാവില്‍ പാല് പിടികൂടിയതുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പിനെ ആക്ഷേപിച്ച് ക്ഷീരവകുപ്പ്. മായം ചേര്‍ന്ന പാല് കമ്ബനിക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കാര്യമായ നടപടിയുടുക്കുന്നില്ല. പാലില്‍ മായം പരിശോധിക്കാനുള്ള സംവിധാനം ഭക്ഷ്യവകുപ്പിനെക്കാള്‍ ക്ഷീരവകുപ്പിനാണെന്നും ക്ഷീരവകുപ്പ് ഉദ്യോഗസ്ഥ സംഘടനയായ ഡയറി...
രാജ്യത്തെ ആകെ സമ്പത്തിന്റെ 40% അതിസമ്പന്നരായ 1% പേരുടെ കയ്യിലെന്നു റിപ്പോർട്ടുകൾ പുറത്ത്. ജനസംഖ്യയുടെ പകുതിയിൽ താഴെ ആളുകൾ ഒരുമിച്ച് സമ്പത്തിന്റെ 3% മാത്രമാണ് പങ്കിടുന്നതെന്നും ചാരിറ്റബിൾ ഓർഗനൈസേഷൻ ആയ ഓക്സാം ഇന്റർനാഷണലിന്റെ റിപ്പോർട്ടിൽ പറയുന്നു....
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറികള്‍ ഈടാക്കുന്ന ഫീസുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. കടുത്ത സാമ്ബത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പെര്‍മനന്റ് സ്റ്റാമ്പ് വെണ്ടര്‍മാരുടെ ലൈസന്‍സ് ഫീസ് മൂന്ന് വര്‍ഷത്തേക്ക് 1500ല്‍നിന്ന് 6000 രൂപയായി...
ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കരുതല്‍ മേഖല (ബഫര്‍സോണ്‍) നിര്‍ബന്ധമാക്കിയ വിധിയിലെ അപാകതകള്‍ പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജൂണ്‍ മൂന്നിലെ വിധി മൂന്നംഗ ബെഞ്ചിന്റേതായിരുന്നതിനാല്‍ പരാതികളുടെ പരിശോധന മൂന്നു ജഡ്ജിമാര്‍ക്ക് വിട്ട്...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസുകള്‍ വീട്ടുപടിക്കലെത്തിക്കുകയാണ് ലക്ഷ്യമെന്നും ഇതിനുവേണ്ടിയാണ് ഫീഡര്‍ സര്‍വിസുകള്‍ ആരംഭിച്ചതെന്നും മന്ത്രി ആന്റണി രാജു. നഗരത്തില്‍ ആരംഭിച്ച ഫീഡര്‍ സര്‍വിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരത്തിലെ ഇടറോഡുകളില്‍ താമസിക്കുന്നവര്‍ക്കും റെസിഡന്റ്സ് ഏരിയകളില്‍ ഉള്ളവര്‍ക്കും ബസ്...