ടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് നാളെ സംസ്ഥാനത്തെ 14 ജില്ലകളിലും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് വിജയ ശരാശരി. ഇതാദ്യമായാണ് എസ്എസ്എല്‍സി വിജയം 99 ശതമാനം കടക്കുന്നത്. കഴിഞ്ഞ വര്‍ഷം 98.82 ആയിരുന്നു ശതമാനം
കൊടകര കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഒന്നരമണിക്കൂര്‍ നേരമാണ് ചോദ്യം ചെയ്യല്‍ നീണ്ടു നിന്നത്
കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തിന്മേല് വ്യാപാരികള്‍ നടത്തുന്ന സമരത്തിന് വന്‍ ജനപിന്തുണ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഇടതുകോണുകളില്‍ നിന്ന് തന്നെ ഉയരുന്നു
രാജ്യത്ത് 38,792 പേര്‍ക്ക് 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചു. 624 പേര് കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ രാജ്യത്ത് 4.28 ലക്ഷം പേര് ചികിത്സയിലുണ്ട്
കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി ചര്‍ച്ചക്ക് തയ്യാറെടുത്ത് സംസ്ഥാന സര്‍ക്കാര്‍. വ്യാപാരികളോടുള്ള സര്‍ക്കാര്‍ നിലപാടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ചര്‍ച്ച
'കടകള്‍ തുറക്കാന്‍ സാധിക്കാത്ത നല്ലൊരു വിഭാഗം വ്യാപാരികളും കടക്കെണിയിലാണ്. രണ്ടര മാസത്തില്‍ അധികമായി കടകള്‍ വല്ലപ്പോഴുമാണ് തുറക്കാന്‍ സാധിക്കുന്നത്'
സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസില്‍ ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ തില്ലങ്കേരിയിലെ വീട്ടിലാണ് കണ്ണൂര്‍ കസ്റ്റംസ് ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി റെയ്ഡ് നടത്തിയത്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടുംവര്‍ധന. പവന് 80 രൂപകൂടി 35,920 രൂപയിലെത്തി. 4490 രൂപയാണ് ഗ്രാമിന്
റഹീസ്, അബ്ദുല്‍ ജാബിര്‍, ജെറിന് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്