ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക നിയമസഭാ സമ്മേളനം ആരംഭിച്ചു. വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ എം.എല്‍.എമാര്‍ക്കെല്ലാം വിപ്പ് ബാധകമായിരിക്കുമെന്് സ്പീക്കര്‍ രമേശ്കുമാര്‍ അറിയിച്ചു. ഇതോടെ വിമത എം.എല്‍.എമാര്‍ വിപ്പ് ലംഘിക്കുന്ന പക്ഷം...
കൊച്ചി: ആന്തൂരില്‍ ആത്മഹത്യ ചെയ്ത വ്യവസായി സാജന്റെ കെട്ടിട നിര്‍മ്മാണം ചട്ടം ലംഘിച്ചാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. അംഗീകരിച്ച പ്ലാന്‍ അനുമതിയില്ലാതെ മാറ്റിയെന്നും കോണ്‍ക്രീറ്റ് തൂണുകള്‍ക്കും സ്ലാബുകള്‍ക്കും പകരം ഉരുക്കു തൂണും ഷീറ്റും ഉപയോഗിച്ചെന്നും സര്‍ക്കാര്‍...
തൃശൂര്‍: യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഭവങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഗവര്‍ണര്‍ പി.സദാശിവം. പ്രതിപക്ഷ നേതാവ്, വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രശ്ന പരിഹാരത്തിനായി തന്നെ സമീപിച്ചിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കാലതാമസം കൂടാതെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ കാഞ്ഞിരപ്പള്ളിയില്‍ പറഞ്ഞു....
കൊളംബോ: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെയും ന്യൂസിലാന്റിനെയും സംയുക്ത ചാമ്പ്യന്മാരാക്കേണ്ടിയിരുന്നുവെന്ന് ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്. ഫൈനലില്‍ ഒരു ടീമിനും വിജയ റണ്‍ നേടാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിന്റെ വിജയത്തിന് വഴിയൊരുക്കിയ ബൗണ്ടറി നിയമം...
ക്വാലാലംപൂര്‍: ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പിനുള്ള യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്കുള്ള ഗ്രൂപ്പുകള്‍ നിശ്ചയിച്ചു. മലേഷ്യയില്‍ നടന്ന നറുക്കെടുപ്പില്‍ ആതിഥേയരായ ഖത്തര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇയിലാണ് ഇന്ത്യയുടെ സ്ഥാനം. ഖത്തറിനോടൊപ്പം ഒമാന്‍, അഫ്ഗാനിസ്ഥാന്, അയല്‍ രാജ്യക്കാരായ ബംഗ്ലാദേശ്...
തലശ്ശേരി: അന്തരിച്ച മുജാഹിദ് പണ്ഡിതന് സകരിയ്യ സ്വലാഹിയെ അപകട സ്ഥലത്ത് നിന്ന് ആശുപത്രിയിലെത്തിച്ച യുവാവിന് തലശ്ശേരിയിലെ സര്‍വീസ് സെന്ററില്‍ വെച്ചുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ഫെയ്സ്ബുക് കുറിപ്പ്. തലയില്‍ മാരകമായ മുറിവേറ്റ് രക്തം വാര്‍ന്നൊലിക്കുന്ന നിലയില്‍ സകരിയ്യ...
ബംഗളുരു: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യനീക്കം. വിശ്വാസ വോട്ടെടുപ്പ് ഇന്നു നടക്കാനിരിക്കെയാണ് സഖ്യകക്ഷികളുടെ പുതിയ തന്ത്രം. ചര്‍ച്ച നീണ്ടു പോയാല്‍ വിശ്വാസ വോട്ടെടുപ്പ് ഇനി തിങ്കളാഴ്ചയേ നടത്താനാവു. അതേ സമയം ചര്‍ച്ച ഇന്ന്...
ന്യൂഡല്‍ഹി: ഹിന്ദുക്കളെ വേട്ടയാടാന്‍ വേണ്ടി കരുതിക്കൂട്ടി സൃഷ്ടിച്ചതാണ് സംജോത എക്സ്പ്രസ് ബോംബ് സ്ഫോടനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കുറ്റാരോപിതരായ വ്യക്തികള്‍ക്കെതിരെ തെളിവില്ലായിരുന്നുവെന്നും അതുകൊണ്ടാണ് കോടതി അവരെ വിട്ടയച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഒരു പ്രത്യേക...
യാങ്കൂണ്‍: റോഹിന്‍ഗ്യാ മുസ്്ലിം വംശഹത്യയില്‍ പങ്കുള്ള മ്യാന്മര് പട്ടാള മേധാവിക്കും മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കുമെതിരെ അമേരിക്ക ഉപരോധമേര്‍പ്പെടുത്തി. കുറ്റാരോപിതരായ പട്ടാള ജനറല്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും യു.എസ് ഭരണകൂടം യാത്രാ വിലക്കേര്‍പ്പെടുത്തി. ഇവരെ യു.എസില്‍ പ്രവേശിക്കുന്നതില്‍നിന്ന്...
ന്യൂയോര്‍ക്ക്: ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയവെ വിക്കിലീക്സ് സ്ഥാപകന്‍ ജുലിയന്‍ അസാന്‍ജ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ലൈംഗിക പീഡന കേസില്‍ സ്വീഡന് കൈമാറുന്നത് ഒഴിവാക്കാന്‍ 2012 ജൂലൈയിലാണ് അസാന്‍ജ് ഇക്വഡോര്‍ എംബസിയില്‍...