ഗുജറാത്തില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. 24 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്.
പി.ഡി.പി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു. 57 വയസായിരുന്നു. അര്‍ബുദരോഗബാധിതനായി ചികില്‍സയിലിരിക്കെ തിരുവനന്തപുരത്ത് വച്ചാണ് അന്ത്യം
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 178 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
സൈദാബാദില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി മരിച്ചനിലയില്‍. പൊലീസ് തിരയുന്ന രാജുവിന്റെ മൃതദേഹം റയില്‍വേ ട്രാക്കില്‍ കണ്ടെത്തി
ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്നു കുറഞ്ഞത്
സ്ഥാനത്തെ സിനിമ തിയറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം ആയില്ലെന്ന് മന്ത്രി സജി ചെറിയാന്
കൊല്ലംങ്കോട് നിന്ന് 30 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇന്ന് ചോദ്യംചെയ്യും
ഐപിഎല്ലില്‍ ഭാഗികമായി കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനം. ഞായറാഴ്ച യുഎഇയില്‍ തുടങ്ങുന്ന രണ്ടാം ഘട്ട മല്‍സരങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പ്രവേശനം