പെട്രോളിയം ഉല്പന്നങ്ങളുടെ നിത്യേനയുള്ള വിലക്കയറ്റവും മരം കൊള്ള അടക്കമുള്ള കോടികളുടെ അഴിമതികളും മറച്ചുവെച്ച് ജനശ്രദ്ധ തിരിച്ചുവിടാനാണ് സര്‍ക്കാറുകള്‍ ശ്രമിക്കുന്നതെന്ന് മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവ് പികെ കുഞ്ഞാലിക്കുട്ടി
സുരേന്ദ്രന് എതിരെയുള്ള കോഴയാരോപണത്തില്‍ ലോക്കല്‍ പോലീസില്‍ മൊഴി കൊടുത്തതിന്റെ പിറ്റേ ദിവസം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത് സംശയാസ്പദമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്
കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊന്ന കേസി അയല്‍വാസി പിടിയില്‍. മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്
രാജ്യത്ത്പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 53,256 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ധിപ്പിച്ചതാണ് നടപടിക്ക് പിന്നില്‍
യൂറോ കപ്പില്‍ ഇറ്റലിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ വെയില്‍സിനെയാണ് ഇറ്റലി കീഴ്പ്പെടുത്തിയത്
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് പരിശോധിക്കും
കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര് മരിച്ചു. ബൊലേറൊയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം
അറിയപ്പെട്ട മുഫ്തിയും ഗ്രന്ഥകാരനുമായ നുസ്റത്തുല്‍ അനാം മാസിക ചീഫ് എഡിറ്ററും വണ്ടൂര്‍ ജാമിഅ: വഹബിയ്യയുടെ ചാന്‍സിലറുമാണ്