മോസ്കോ: മൂന്നാംഘട്ട പരീക്ഷണം നടത്തുന്നതിനു മുമ്പ് കോവിഡ് വാക്സിന് രജിസ്ട്രേഷനുള്ള നടപടികളുമായി റഷ്യ മുന്നോട്ടു പോയതിനു പിന്നാലെ ആരോഗ്യ മന്ത്രാലയത്തിന്റെ എത്തിക്സ് കൗണ്‍സിലില്‍നിന്ന് മുതിര്‍ന്ന ഡോക്ടര്‍ രാജിവച്ചു. പ്രൊഫസര്‍ അലക്സാണ്ടര്‍ ചച്ച്ലിനാണ് രാജിവച്ചതെന്ന് മെയില്‍ ഓണ്‍ലൈന്‍...
ഡല്‍ഹി: എയര്‍ ഇന്ത്യ 48 പൈലറ്റുമാരെ പുറത്താക്കി. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയില്‍ നിന്ന് രാജിവെക്കാന്‍ കത്ത് നല്‍കുകയും പിന്നീട് നിയമപ്രകാരമുള്ള നടപടികളിലൂടെ രാജിക്കത്ത് പിന്‍വലിക്കുകയും ചെയ്ത പൈലറ്റുമാരെയാണ് പുറത്താക്കിയത്. എയര്‍ ബസ് 320 വിമാനങ്ങള്‍...
ടെല്ലഹസി: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്ന കുട്ടിക്കു മുന്നില്‍ അമ്മയെ വെടിയുതിര്‍ത്തു കൊന്ന് മുന്കാമുകന്. യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിലാണ് സംഭവം. കുട്ടിയുടെ അമ്മ മാരിബല്‍ റൊസാഡോ മൊറേല്‍സിനെ (32) മുന്‍ കാമുകന് ഡോണള്‍ഡ് ജെ. വില്യംസ് (27)...
കോഴിക്കോട്: പ്രമുഖ ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന് (81) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.40ഓടെയായിരുന്നു അന്ത്യം. സാഹിത്യ കോഴിക്കോട് തിരുവണ്ണൂരിലെ ‘സാനഡു’വിലായിരുന്നു താമസം.കൊല്ലം ജില്ലയിലെ ശൂരനാട്ട് പുത്തന്‍വിളയില്‍ ശ്രീധരന്റെയും പള്ളിക്കുന്നത്ത് ഈശ്വരിയുടെയും മകനായി 1939 ഓഗസ്റ്റിലാണ് രാജന്...
തിരുവനന്തപുരം: ബാങ്കുകളില്‍ തിങ്കളാഴ്ച മുതല്‍ സേവിങ്ങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് നിയന്ത്രണം. അക്കൗണ്ട് നമ്പറിനനുസരിച്ച് ബാങ്കില്‍ എത്താന്‍ സമയം നിശ്ചയിച്ച് സംസ്ഥാന തല ബാങ്കേഴ്സ് സമിതി സര്‍ക്കുലര്‍ ഇറക്കി. കോവിഡ് ജാഗ്രതയുടെ ഭാഗമായി, ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനാണ്...
ദോഹ: ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കും തിരിച്ചും സര്‍വീസ് നടത്താന്‍ ഖത്തര്‍ എയര്‍വേയ്സിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഓഗസ്റ്റ് 18 മുതല്‍ സര്‍വീസ് തുടങ്ങുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. സര്‍വീസ് പുനരാരംഭിക്കുന്നത്...
ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ബയേണിനെതിരെ ക്ലബ് ഏറ്റുവാങ്ങിയത്. അതും സാക്ഷാല്‍ ലയണല്‍ മെസ്സി നായകനായിരിക്കെ.
വാഷിംഗ്ടണ്‍: ഇറാനില്‍ നിന്ന് എണ്ണയുമായി പോയ നാല് കപ്പലുകള്‍ അമേരിക്ക പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍. വെനസ്വേലയിലേക്ക് പോകുകയായിരുന്ന കപ്പലുകളാണ് പിടികൂടിയത്. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ച് എണ്ണകയറ്റുമതി ചെയ്തുവെന്ന് ആരോപിച്ചാണ് നടപടി ലൂണ, പാന്‍ഡി, ബെറിംഗ്,...
ഡല്‍ഹി: ജനുവരിയില്‍ കേരളത്തിലായിരുന്നു രാജ്യത്തെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടക്കത്തില്‍ പ്രതിദിനം കുറച്ച് രോഗികള്‍ മാത്രമായിരുന്നെങ്കില്‍ പിന്നീട് വലിയ വര്‍ധനവാണുണ്ടായത്. ഇതിനോടകം തന്നെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 24 ലക്ഷം കടന്നു....
മുംബൈ: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിനും മറ്റു രണ്ടു പേര്‍ക്കുമെതിരെ 63 മൂണ്‍സ് ടെക്നോളി ഉയര്‍ത്തിയ അഴിമതി ആരോപണത്തില്‍ കഴമ്പില്ലെന്ന് സി.ബി.ഐ. ചിദംബരത്തിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വേണ്ട തെളിവില്ലെന്ന് ബോംബെ ഹൈക്കോടതിയിലാണ് സി.ബി.ഐ...