കഴിഞ്ഞ നവംബര്‍ 23ന് കോഴിക്കോട് ട്രെയിന്‍ തട്ടി മരിച്ചയാളുടെ മൃതദേഹവുമായി ബീഹാറിലേക്ക് പോയ ആംബുലന്‍സിന് നേരെയാണ് ആക്രമണം ഉണ്ടായത്.
രാജ്യത്തിന്റെ അടിത്തറയെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യയുടെ ഭരണഘടനക്ക് അംഗീകാരം ലഭിച്ചിട്ട് ഇന്നേക്ക് എഴുപത്തിമൂന്ന് വര്‍ഷം പൂര്‍ത്തിയാവുന്നു. ഇന്ത്യന്‍ ഭരണഘടന, രാജ്യത്തെ ഓരോ പൗരന്റേയും അവകാശങ്ങളെയും ചുമതലകളെയും കുറിച്ച് ബോധ്യപ്പെടുത്തുന്നുണ്ട്.
സംസ്ഥാനത്ത് സര്‍വര്‍ തകരാര്‍മൂലം റേഷന്‍ വിതരണം താളംതെറ്റുന്നത് ജനങ്ങള്‍ക്ക് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്. തുടര്‍ച്ചയായി പത്തുദിവസത്തോളമായി തുടരുന്ന ഈ അപാകത കാരണം റേഷന്‍ വാങ്ങാനെത്തുന്നവര്‍ സ്ഥിരമായി വെറുംകൈയ്യോടെ മടങ്ങിപ്പോവുകയാണ്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആരംഭിക്കാന്‍ അറ്റോര്‍ണി ജനറലിന് അപേക്ഷ.
ഖത്തറില്‍ കിരീടം സ്വന്തമാക്കുന്നവരുടെ പ്രവചന പട്ടികയില്‍ ആദ്യ സ്ഥാനം നേടിയവരാണ് അര്‍ജന്റീനക്കാര്‍. പക്ഷേ ആദ്യ മല്‍സരത്തില്‍ സഊദി അറേബ്യക്ക് മുന്നില്‍ പരാജയപ്പെട്ടതോടെ മെസിക്കും സംഘത്തിനും മുന്നില്‍ ഇനി അതിജീവന പോരാട്ടങ്ങളാണ്.
നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ ഈ സീസണില്‍ പലവട്ടം ഞെട്ടിച്ചവരാണ് ഡെന്മാര്ക്ക്.
മല്‍സര ടിക്കറ്റുള്ള മുഴുവന്‍ സഊദിക്കാരും ഇന്ന് എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലെത്തും.
വാഴത്തോപ്പ് , കഞ്ഞിക്കുഴി, കൊന്നത്തടി, പെരുവന്താനം, വണ്ടന്മേട് പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്.
യുണൈറ്റഡ് കിംഗ്ഡത്തിന്റെ 57-ാമത് പ്രധാനമന്ത്രിയും ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനുമായ ഋഷി സുനകിന്റെ മകള്‍ കുച്ചിപ്പുടി അവതരിപ്പിച്ചു.
സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് നടപടി.