ന്യൂഡല്‍ഹി: ഗോവയിലും മണിപ്പൂരിലും തൂക്കു നിയമസഭ വന്നപ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി പറഞ്ഞ ന്യായം കര്‍ണാടകയില്‍ ബി.ജെ.പിയെ തിരിഞ്ഞു കുത്തുന്നു. തൂക്കു നിയമസഭയാണെങ്കില്‍ ഏറ്റവും വലിയ രാഷ്ട്രീയ സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി...
കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് രൂപപ്പെട്ട കോണ്‍ഗ്രസ് – ജനതാദള്‍ സെക്യുലര്‍ ധാരണയ്ക്ക് പിന്തുണയുമായി ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) അധ്യക്ഷ മായാവതിയും. കോണ്‍ഗ്രസ് നല്കുന്ന പിന്തുണ സ്വീകരിക്കാനും സര്‍ക്കാര്‍ രൂപീകരിക്കാനും മായാവതി ജെ.ഡി.എസ് തലവന്‍...
ബെംഗളൂരു: നാടകീയ നീക്കങ്ങളുമായി സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കളം നിറഞ്ഞപ്പോള്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം അധികാരത്തിലേക്ക്. കോണ്‍ഗ്രസ് പിന്തുണയോടെ ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രി പദവും 20 മന്ത്രിമാരും കോണ്‍ഗ്രസിന് നല്‍കും....
ബെംഗളൂരു: കര്‍ണാടകയില്‍ തൂക്കു നിയമസഭ വന്നതോടെ ഏവരും ഉറ്റുനോക്കുന്നത് ഗവര്‍ണര്‍ വാജുഭായ് വാലയിലേക്ക്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഗവര്‍ണര്‍ എന്ത് തീരുമാനമെടുക്കുമെന്നത് പ്രധാനമാണ്. ഉച്ചയോടെ ഗവര്‍ണറെ കാണാനെത്തിയ കര്‍ണാടക പി.സി.സി അധ്യക്ഷന്‍...
ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവലഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസും ജനതാദള്‍ സെക്യുലറും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ നടത്തുന്ന നീക്കത്തെ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല അട്ടിമറിക്കാന്‍ ശ്രമിച്ചേക്കുമെന്ന് സൂചന. ജെ.ഡി.എസ്സിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിരുപാധികം...
ബെംഗളൂരു: പിന്തുണ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ജെ.ഡി.എസ് സമ്മതിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് വൈകീട്ട് ഗവര്‍ണറെ കാണുമെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. നിരുപാധിക പിന്തുണയാണ് കോണ്‍ഗ്രസ് ജെ.ഡി.എസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്....
ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാന്‍ കോണ്‍ഗ്രസിന് കഴിയാതിരുന്നത് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അമിത ആത്മവിശ്വാസം കാരണമെന്ന് വിലയിരുത്തല്‍. ലിംഗായത്ത് സമുദായക്കാര്‍ പ്രത്യേക മതപദവി നല്കിയതും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജെ.ഡി.എസ്സിനെ അമിതമായി പ്രകോപിപ്പിച്ചതും വോട്ടിങ്ങില്‍ പ്രതിഫലിച്ചതായി...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തൂക്കുനിയമസഭ വന്നതോടെ തന്ത്രപരമായ നീക്കങ്ങളുമായി കോണ്‍ഗ്രസ്. ജെ.ഡി.എസിന് കോണ്‍ഗ്രസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡയുമായി സോണിയാ ഗാന്ധി ചര്‍ച്ച നടത്തി. എച്ച്.ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന് സോണിയാ ഗാന്ധി ദേവഗൗഡയെ...
ബെംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ മണിക്കൂറിനോടടുക്കുമ്പോള്‍ സാധ്യത തൂക്കുസഭയ്ക്ക്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എക്സിറ്റ് പോളുകള്‍ പ്രവചിച്ചതു പോലെ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണുണ്ടാവുക എന്നു വ്യക്തമാക്കുന്നതാണ് കക്ഷിനില. അതേസമയം, കോണ്‍ഗ്രസ് ഏറ്റവും...
ബെംഗളുരു: രാജ്യം കാത്തിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ആദ്യ തരംഗങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലം. 60 സീറ്റുകളിലെ ആദ്യ ലീഡ് നില അറിവായപ്പോള്‍ കോണ്‍ഗ്രസ് 23-ല്‍ ലീഡ് ചെയ്യുകാണ്. ബി.ജെ.പിക്ക് ഏഴും ജനതാദള്‍ സെക്യുലറിന്...