തൂത്തുകുടി: ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തൂത്തുകുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ ചെമ്പ് സംസ്കരണശാല അടച്ചുപൂട്ടാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവ്. സമരക്കാരുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പൊതുജനങ്ങളുടെ വികാരത്തെ മാനിച്ചുള്ള തീരുമാനമാണിതെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു....
ആഗ്ര: ആഗ്രയില്‍ വി.എച്ച്.പിയുടെ വനിതാ വിഭാഗം ആയുധ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തോക്കുകള്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ക്യാമ്പില്‍ പരിശീലനം നല്‍കുന്നുണ്ട്. വിശ്വ ഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുര്‍ഗാ വാഹിനിയുടെ നേതൃത്വത്തിലാണ് ക്യാമ്പ്...
ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തിലേറി നാല് വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും അഞ്ച് കേന്ദ്രമന്ത്രിമാരും ആര്.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ നയത്തില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനെ കുറിച്ചാണ് പ്രധാനമായും ബി.ജെ.പി-ആര്.എസ്.എസ്...
മുംബൈ: രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ മെയ് 30,31 തിയ്യതികളില്‍ പണിമുടക്കും. ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് 48 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജോലിഭാരം കൂടിയതിനനുസരിച്ച് ശമ്പള...
കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് അന്വേഷണം വൈകിയതിന് തനിക്ക് സുരക്ഷയൊരുക്കിയതുമായി ബന്ധമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊളിയുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കോട്ടയത്ത് എത്തിയപ്പോള്‍ പൊലീസിന്റെ സുരക്ഷാ ചുമതലയുള്ള സംഘത്തില്‍ ഗാന്ധിനഗര്‍ എസ്.ഐ...
കോഴിക്കോട്: ഗുണ്ടകള്‍ ഭരിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. പേടിപ്പെടുത്തുന്ന സംഭവങ്ങളാണ് ഓരോ ദിവസവും കേരളത്തില്‍ നിന്നും കേള്‍ക്കുന്നത്. പൊലീസിന്റെ അനാസ്ഥ മൂലം കൊല്ലപ്പെടുന്നവരും പൊലീസ് തന്നെ കൊല്ലുന്നവരും ഇക്കൂട്ടത്തിലുണ്ട്....
ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ കോണ്‍ഗ്രസിനുള്ള കടപ്പാട് വ്യക്തമാക്കി എച്ച്.ഡി കുമാരസ്വാമി. കര്‍ണാടകയിലെ ആറരക്കോടി ജനങ്ങളുടെ പിന്തുണ കൊണ്ടല്ല, കോണ്‍ഗ്രസിന്റെ ഔദാര്യം കൊണ്ടാണ് താന്‍ മുഖ്യമന്ത്രിയായതെന്നും കര്‍ഷകരുടെ കടബാധ്യത എഴുതിത്തള്ളുകയാണ് തന്റെ പ്രഥമ പരിഗണനയെന്നും കുമാരസ്വാമി...
പട്ന: നവജാത ശിശുവിന് രക്തം നല്‍കുന്നതിനായി നോമ്പുമുറിച്ച മുസ്ലിം യുവാവിന് അഭിനന്ദനവുമായി ബിഹാര്‍ പ്രതിപക്ഷ നേതാവും ആര്.ജെ.തി നേതാവുമായ തേജശ്വി യാദവ്. സംഘികളുടെ വക്രബുദ്ധിക്ക് ബിഹാറിന്റെ മതസൗഹാര്‍ദം തകര്‍ക്കാന്‍ കഴിയുകയില്ല എന്ന കുറിപ്പോടെയാണ് തേജശ്വി യാദവ്...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ കെയ്രാനയില്‍ നടക്കുന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ കൂട്ടത്തകരാണ്. പോളിങ് തുടങ്ങി മണിക്കൂറുകള്‍ക്കകം 99 യന്ത്രങ്ങളിലാണ് തകരാറ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് രാഷ്ട്രീയ ലോക്ദള്‍ സ്ഥാനാര്‍ത്ഥി തബസ്സും ഹസന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്കി....
വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വാഗ്ദാനങ്ങള്‍ പാലിക്കാത്ത ക്യാമ്പയിന് പ്രധാനമന്ത്രി മാത്രമാണ് മോദി, 2019-ല്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തില്ല- നായിഡു പറഞ്ഞു. തെലുങ്ക് ദേശം പാര്‍ട്ടിയുടെ വാര്‍ഷിക...