ആലപ്പുഴ: മലബാര്‍ ബ്രൂവറിസിന്റെ പിതൃത്വം എല്‍.ഡി.എഫിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിക്ക് അനുമതി നല്‍കിയത് ആന്റണിയാണെന്ന പരാമര്‍ശം പിന്‍വലിക്കണം. ബ്രൂവറിക്ക് ആന്റണി അനുമതി നല്‍കിയിട്ടില്ല. 1998ല്‍ നായനാര്‍ സര്‍ക്കാറിന്റെ കാലത്താണ് ബ്രൂവറി അനുവദിച്ചത്-ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍...
ദുബായ്: ഐ.സി.സിയുടെ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ ഒരുപോലെ നേട്ടമുണ്ടാക്കി. ബാറ്റ്സ്മാന്മാരില് ആദ്യ അഞ്ചില്‍ മൂന്നുപേരും ഇന്ത്യന്‍ താരങ്ങളാണ്. ബോളര്‍മാരുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ രണ്ടു പേരാണ് ഇന്ത്യക്കാരുള്ളത്....
വാഷിങ്ടണ്‍: ഫേസ്ബുക്കിന്റെ അഞ്ച് കോടി ഉപയോക്താക്കളുടെ അക്കൗണ്ടുകളില്‍ സുരക്ഷാപിഴവ് സംഭവിച്ചതായി കമ്പനിയുടെ വെളിപ്പെടുത്തല്‍. ഫേസ്ബുക്കിന്റെ ഒരു ഫീച്ചറില്‍ വന്ന കോഡിങ് പഴുതാണ് ഹാക്കര്‍മാര്‍ക്ക് അക്കൗണ്ടുകളില്‍ കയറാന്‍ സൗകര്യമൊരുക്കിയത്. ചൊവ്വാഴ്ചയാണ് സുരക്ഷാ പ്രശ്നം എഞ്ചിനീയര്‍മാരുടെ ശ്രദ്ധയില്‍ പെട്ടതെന്ന്...
കോഴിക്കോട്: കേന്ദ്രത്തിലും കേരളത്തിലും ഭരണമാറ്റത്തിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞതായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഗുജറാത്തി ഹാളില്‍ യു.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ മോദി...
കൊണ്ടോട്ടി: മതനിര്‍ദേശങ്ങള്‍ തള്ളിപ്പറയുന്നവരെയും ചെളിവാരിത്തേക്കുന്നവരെയും വിവേകവും ഉത്തരവാദിത്തവുമുള്ള സമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. എസ്.വൈ.എസ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊണ്ടോട്ടി നീറാട് അല്‍ഗസ്സാലി ഹെറിറ്റേജില്‍...
യൂനുസ് അമ്പലക്കണ്ടി കഴിഞ്ഞ ആഗസ്റ്റ് 29 ന് രാജ്യത്തെ പരമോന്നത നീതിപീഠം സുപ്രധാനമായൊരു നിരീക്ഷണം നടത്തുകയുണ്ടായി. വിമര്‍ശനങ്ങളെ ഭയപ്പെടുകയും അതുയര്‍ത്തുന്നവരെ കീഴ്പ്പെടുത്തുകയും ചെയ്യുന്ന നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കുള്ള താക്കീതിന്റെ സ്വരം സുപ്രീംകോടതിയുടെ പ്രസ്താവത്തിലുണ്ട്. ഭിന്നാഭിപ്രായം ജനാധിപത്യത്തിന്റെ സുരക്ഷാവാള്‍വാണെന്നും...
‘അഭിപ്രായ സര്‍വേകള്‍ പറയന്നതു പോലെ ബി.ജെ.പിക്കെതിരെ കാറ്റുവീശുമെന്നും വരുന്ന മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കു സ്വാധീനമുണ്ടാക്കാന്‍ കഴിയില്ലെന്നും പറയുന്നവരോട് എനിക്ക് പറയാനുള്ളതിതാണ്: നിങ്ങളൊരു സ്കൂള്‍ വിദ്യാര്‍ത്ഥിയെപ്പോലെ അനുഭവപരിജ്ഞാനമില്ലാത്തയാളുകളാണ്. 1. മുന്‍കൂട്ടി തയ്യാറാക്കിയ വര്‍ഗീയ കലാപം...
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ശിവസേന തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനാണു ഹര്‍ത്താല്‍ പിന്‍വലിച്ചതെന്ന് കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രന് അറിയിച്ചു. പകരം പ്രതിഷേധ പരിപാടികള്‍...
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ ആദ്യ പോരാട്ടത്തില്‍ അമര്‍ തമര് കൊല്‍ക്കത്തയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് ഉജ്ജ്വല തുടക്കമിട്ടു. സ്ലൊവേനിയിന്‍ താരം മാറ്റെജ് പോപ്ലാട്നിക് (76), സെര്‍ബിയന്‍ താരം...
തിരുവനന്തപുരം: ചൊവ്വാഴ്ച രാവിലെ വരെ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ്...