ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ തള്ളി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ബി.ജെ.പിയുമായി ഇടഞ്ഞ ശിവസേനയെ എന്‍.സി.പികോണ്‍ഗ്രസ് സഖ്യം പുറത്തു നിന്ന് പിന്തുണച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു....
തിരുവനന്തപുരം: മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്ത വിദ്യാര്‍ത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് കിരാത നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുന്ന സര്‍ക്കാരാണ് ഇതെന്നും ആശയപ്രചാരണം നടത്തുന്നവര്ക്കെതിരായല്ല യു.എ.പി.എ ചുമത്തേണ്ടതെന്നും...
ആലപ്പുഴ: മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ ട്രഷറര്‍ എ യഹിയ അന്തരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍ സീമ യഹിയ ഭാര്യയാണ്. വലിയകുളം മുസ്ലിം...
കോഴിക്കോട്: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടക്കെതിരെ ലഘുലേഖ വിതരണം ചെയ്ത നിയമ വിദ്യാര്‍ഥിയെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. അട്ടപ്പാടി മാവോയിസ്റ്റ് വേട്ടയില്‍ പ്രതിഷേധിച്ച് ലഘുലേഖകള്‍ വിതരണം ചെയ്ത പന്തീരങ്കാവ് സ്വദേശി അലന് ഷുഹൈബിനെയാണ് കോഴിക്കോട് പൊലീസ്...
ന്യൂഡല്‍ഹി: കശ്മീര്‍ ജനതയുടെ അവസ്ഥയില്‍ ആശങ്കയുണ്ടെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. കശ്മീരിലെ നിയന്ത്രണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍. ഇന്ത്യാ സന്ദര്‍ശനം തുടരുന്ന ആംഗല മെര്‍ക്കല്‍ ഡല്‍ഹിയില്‍ ജര്‍മ്മന്‍ മാധ്യമപ്രവര്‍ത്തകരോടാണ് ഈ അഭിപ്രായം...
കോഴിക്കോട്: പൂനൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. പൂനൂര് മര്‍ക്കസ് ഗാര്ഡന് ബോര്‍ഡിങ് സ്കൂള്‍ വിദ്യാര്‍ത്ഥിയും മലപ്പുറം കൊളപ്പറമ്പ് മക്കരപറമ്പ് ഈന്തന്‍ മുള്ളന്‍ ഇ എം അബ്ദുല്‍ അസീസ് മൗലവിയുടെ മകനുമായ മുഹമ്മദ് യഹ്യ...
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാക്കള്‍ക്ക് പോലൂം സന്ദര്‍ശനാനുമതി നിഷേധിക്കപ്പെട്ട കശ്മീര്‍ സന്ദര്‍ശിക്കാന്‍ യൂറോപ്യന്‍ എം.പിമാരെ ക്ഷണിച്ച മാഡി ശര്‍മയും ബിജെപിയും തമ്മിലുള്ള ബന്ധം വിവാദത്തില്‍. രാജ്യാന്തര ബിസിനസ് ഇടനിലക്കാരിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മാഡി ശര്‍മ വിദേശ പ്രതിനിധികളെ...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ ധാരണ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നാലില്‍ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടു നല്‍കാനാണ് ഇടത് മുന്നണിയുടെ തീരുമാനം....
ബംഗളൂരു: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം ഒരു സാമ്പത്തിക ദുരന്തമായിരുന്നുവെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സി രംഗരാജന്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ആര്‍ബിഐ മുന്‍ ഗവര്‍ണറുടെ പ്രതികരണം. കള്ളപ്പണം ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെയാണ് നോട്ട്...