ബിജെപിക്കും പ്രധാനമന്ത്രി മോദിക്കുമെതിരെ ദിനേന വിമര്‍ശനങ്ങളുന്നയിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നും സുര്‍ജേവാല ആരോപിച്ചു.
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ ബി.ആര് ഗവായ്, കൃഷ്ണ മുരാരി എന്നിവര്‍ അംഗങ്ങളുമായ ബഞ്ചാണ് കേസില്‍ പ്രശാന്ത് ഭൂഷണ് കുറ്റക്കാരനാണ് എന്ന് വിധി പറഞ്ഞിരുന്നത്
2017 സെപ്റ്റംബര്‍ ഒന്നിന് രാത്രിയിലാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് നാസര്‍ ഭാര്യ റംലയെ കൊലപ്പെടുത്തിയത്.
മകളുടെ ആത്മഹത്യാക്കുറിപ്പ് അവളുടെ അവസാനത്തെ ആഗ്രഹമാണെന്നും അത് പ്രധാനമന്ത്രിയുടെ അടുത്തെത്തിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. രോഗത്തെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും രോഗം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും വ്യാപകമായ ബോധവല്‍ക്കരണവും നടക്കുന്നുണ്ട്. എന്നാല്‍ രോഗമുക്തരായവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കാര്യമായ ബോധവല്‍ക്കരണമൊന്നും നടക്കുന്നില്ല. കോവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തിയാലും ചില കാര്യങ്ങള്‍...
കേരളത്തിന്റെ എതിര്‍പ്പ് തള്ളിയാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. 50 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് തീരുമാനം. ജയ്പൂര്‍, ഗുവാഹതി വിമാനത്താവളങ്ങളും പാട്ടത്തിന് നല്‍കും.
എസ്എല്‍ പുരം ഊട്ടുപുരയിലെ ജീവനക്കാരന് പൊള്ളേത്തൈ സ്വദേശി ശ്രീനാഥക്കുറുപ്പ് ഭാസ്കരനെ(60)യാണ് കഴിഞ്ഞ ഞായറാഴ്ച യുവാക്കള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ശ്രീനാഥകുറിപ്പിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
'മത്സരശേഷം താരങ്ങള്‍ ജഴ്സി കൈമാറുന്ന പതിവില്‍നിന്ന് പിന്തിരിയണ'മെന്ന് നിര്‍ദേശമുള്ളതായാണ് വ്യാഖ്യാനം. നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ യുവേഫയുടെ ചട്ടമനുസരിച്ച് അച്ചടക്ക നടപടിയുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നൗഫല്‍ പനങ്ങാട് താമരശ്ശേരി: കോവിഡ് രോഗവും അതിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ വിദഗ്ധന്മാര്ക്കിടയിലെ വിരുദ്ധവാദങ്ങള്‍ ചര്‍ച്ചയാവുന്നു .കോവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മെഡിസിന് വിഭാഗം മേധാവിയായി റിട്ടയര്‍ ചെയ്ത ഡോ. പി.കെ ശശിധരന്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഇതിനെക്കുറിച്ച് സൂചനകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. പെണ്‍കുട്ടികളുടെ വിവാഹപ്രായവും ആണ്‍കുട്ടികളുടേതിനു സമാനമായി 21 വയസ്സാക്കുമെന്നാണ് റിപ്പോര്‍ട്ട്.