തമിഴ്നാട്ടില്‍ 39ല്‍ നിലവില്‍ ഡി.എം.കെക്ക് പുറമെ മുസ്ലിം ലീഗ്-1, കോണ്‍ഗ്രസ് -7, സി.പി.എം.സിപി.ഐ മൂന്നുവീതം സീറ്റുകളാണുള്ളത്. എ.ഐ.ഡി.എം കെ.യുടെ ഒരു കഷണത്തെകൂടെക്കൂട്ടാനും ബി.ജെ.പി പദ്ധതിയുണ്ട്.
സെപ്തംബറില്‍ നടന്ന ഹര്‍ത്താലില്‍ വന്‍തോതില്‍ കെ.എസ്.ആര്.ടി.സിബസ്സുകള് ആക്രമിക്കപ്പെട്ടിരുന്നു.
ചൈനയോട് ഏറ്റുമുട്ടുന്നത് കാരണമാണ് പാശ്ചാത്യരാജ്യങ്ങള്‍ ഇന്ത്യയിലെ അതിക്രമങ്ങളെ അപലപിക്കാത്തതെന്ന വിദഗ്ധന്റെ വിലയിരുത്തലുമുണ്ട്.
ഇന്ന് ഫൈസലാണെങ്കില്‍ നാളെ ആരും ഏത് പാര്‍ട്ടിയുമാകാം എന്നതിന് തെളിവാണിത്. ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചയാളാണ് ഇങ്ങനെ അയോഗ്യനാക്കപ്പെടുന്നതെന്നത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയുടെ അപായമണിയാണ്.
രാജ്യമെന്നാല്‍ മോദിയല്ലായെന്ന മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെയും , രാഹുല്‍ ഗാന്ധിയുടെയും നിലപാട് പിന്തുടരാനാകാത്ത ആള് കോണ്‍ഗ്രസ്സ് അനുഭാവിയായി പോലും തുടരാന്‍ അര്‍ഹനല്ല.''
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹമ്മദ് അലി അനുസ്മരണ പ്രഭാഷണം നടത്തി.
തരൂരിന്റെ അഭിപ്രായം അന്താരാഷ്ട്ര വിഷയങ്ങളില്‍ രാജ്യത്തെ വലിയ വിഭാഗംജനതയും വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്
യൂത്ത്കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി ഐ.ടി സെല്‍ മേധാവിയുമായ അനില്‍ കെ. ആന്റണി കോണ്‍ഗ്രസിലെ പദവികള്‍ രാജിവെച്ചു.
ലോകപ്രശസ്ത സംഘടനയായ ആംനസ്റ്റിയെയാണ് ലോകത്തെ എല്ലാ മനുഷ്യാവകാശങ്ങള്‍ക്കും ആശ്രയിക്കുന്നത്. അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനം മോദിസര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.
ഹർത്താലുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണ മുസ്ലിം കുടുംബങ്ങളെ വേട്ടയാടുന്നതും ജനകീയ വിഷയങ്ങളിൽ സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരെ റിമാൻഡ് ചെയ്യുന്നതും ഒക്കെ ആരെ തളർത്താനും ആരെ വളർത്താനും ആണെന്ന് പ്രബുദ്ധ കേരളം ഇനിയെങ്കിലും തിരിച്ചറിയണം.