മികവിന്റെ കേന്ദ്രങ്ങളായ ശ്രേഷ്ഠസ്ഥാപനങ്ങളില്‍ സ്കോളര്‍ഷിപ്പോടെ ശാസ്ത്രപഠനം നടത്താനുള്ള അസുലഭാവസരമാണ് 'നെസ്റ്റ്' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നാഷണല്‍ എന്‍ട്രന്‍സ് സ്ക്രീനിങ്ങ് ടെസ്റ്റ് വഴി ലഭിക്കുന്നത്.
ആഹാര സാധനങ്ങളിലെ മായം കണ്ടെത്താനും തടയാനും നിരന്തരമായ ജാഗ്രതയും നടപടിയുമില്ല. ദുരന്തങ്ങളുണ്ടാകുമ്പോള്‍ നടക്കുന്ന പരിശോധനകളും വഴിപാടുകളായി മാറുന്നു.
ഇസ്്ലാം ഉപേക്ഷിച്ച് നിരീശ്വരവാദിയായി മാറിയ അസ്കര്‍ അലി കള്ളം പ്രചരിപ്പിക്കുന്നതായി ദാറുല്‍ഹുദ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി.
മുസ്ലിംകളെ കുറ്റക്കാരും ശത്രുക്കളുമാക്കിയുള്ള വെറുപ്പിന്റെ രാഷ്ട്രീയത്തിലൂടെ നമ്മുടെ ജനാധിപത്യത്തില്‍ ലാഭമുണ്ടാക്കാനാവുമെന്നത് അധികാരക്കൊതിയന്മാരെ മുഴുവന്‍ ആ വഴിക്കു സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ വളഞ്ഞ വഴിയിലൂടെ തിരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ ബി.ജെ.പിക്കും സംഘ്പരിവാറിനും കഴിഞ്ഞിരിക്കുന്നു.
മസ്ജിദ്കളുടെ മിനാരങ്ങള്‍ അവര്‍ തകര്‍ക്കുന്നു, ചര്‍ച്ചുകളും യേശുവിന്റെ പ്രതിമകളും നിലംപരിശാക്കുന്നു. ക്രിസ്തുമസ് ദിനത്തിലെ ആരാധനകളും മുസ്ലിം പള്ളികളിലും പൊതു ഇടങ്ങളിലുമുള്ള ജുമുഅ, ഈദ് പ്രാര്‍ത്ഥനകളും അവര്‍ തടസപ്പെടുത്തുന്നു. അക്രമം ഭയന്ന് ചെറിയ പെരുന്നാള്‍ നിസ്കാരത്തിന് ഹരിയാനയിലെ...
സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യം അന്തിച്ചു നില്‍ക്കുമ്പോഴും വര്‍ഗീയത വിളമ്പി ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കങ്ങളും സജീവമാണ്. ന്യൂനപക്ഷ സമുദായക്കാരുടെ വീടുകളും സ്ഥാപനങ്ങളും ഇടിച്ചു നിരത്തുന്നതും പൗരത്വ നിയമത്തിന്റെ ഉമ്മാക്കി കാട്ടി അമിത് ഷാ ഇടയ്ക്കിടെ നടത്തുന്ന പ്രസ്താവനകളുമെല്ലാം...
കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്കി.
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലാതെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണജോര്‍ജ്.
കാട്ടുപന്നികള്‍ ഉള്‍പ്പെടെ ആള് നാശവും കൃഷിനാശവും വരുത്തുന്നതും എണ്ണത്തില്‍ നിയന്ത്രണാധീതമായി പെരുകിക്കൊണ്ടിരിക്കുന്നതുമായ വന്യജീവികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതായി വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു.
പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടിയന്തിരമായി പ്രാബല്യത്തില്‍ വരുത്താനുള്ള ഉത്തരവ് പുറത്തിറക്കിയെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ അറിയിച്ചു.