കലാപകാരികളെ സൈന്യത്തിലേക്ക് ആവശ്യമല്ലെന്ന വാദവുമായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് പോലെ ഈ പദ്ധതിയും പിന്‍വലിക്കേണ്ടി വരുമെന്ന് കഴിഞ്ഞദിവസം രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.
റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ മേലേക്ക് പിക്കപ്പ് വാന്‍ വന്നാണ് അപകടമുണ്ടായത്.
യുദ്ധവും കോവിഡും കാരണം ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ചൈനയിലും യുക്രെയ്നിലും പഠിക്കുന്ന അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് അനുവദിക്കാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് ആലോചിക്കുന്നു.
മഹാത്മാഅയ്യങ്കാളിയുടെ ജീവിതത്തെയും ജീവിത പാഠത്തെയും അയ്യങ്കാളിയുടെ ഓര്‍മദിനത്തില്‍ സ്മരിക്കുമ്പോള്‍ നാട് നാളിതുവരെ കണ്ടിട്ടില്ലാത്ത വിദ്വേഷ പ്രചാരവേലകളുടെ നടുവിലാണ് നില്‍ക്കുന്നത്. വെറുപ്പിന്റേയും ഭീതിയുടേയും അന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കി അധികാര സ്വാര്ഥതകള് സംരക്ഷിക്കാന്‍ വെമ്പുന്ന ഭരണ വര്‍ഗ...
ഇന്ത്യയിലെ മുന്‍നിര ഹിന്ദു ദേശീയ ഗ്രൂപ്പായ ആര്.എസ്.എസിന് നൂറുകണക്കിന് അനുബന്ധ സംഘടനകളുണ്ട്. ഏറ്റവും അറിയപ്പെടുന്നത് ബി.ജെ.പി, വി.എച്ച്.പി, എ.ബി.വി.പി, ബജ്റംഗ്ദള്‍ എന്നിവയായിരിക്കാം, എന്നാല്‍ അതിന്റെ എണ്ണമറ്റ ഗ്രൂപ്പുകള്‍ പ്രായോഗികമായി രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്നു.
ചുരുക്കത്തില്‍ കാവിവല്കരണത്തിന്റെ സൈനികപതിപ്പായി ഇതിനെ സംശയിച്ചാല്‍ തെറ്റു പറയാനാവില്ല. പ്രതിവര്‍ഷം രണ്ടുകോടി തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവര്‍ക്ക് 12 കോടി തൊഴില്‍കൂടി നഷ്ടപ്പെടുത്താനായെങ്കില്‍, ഒന്നര വര്‍ഷംകൊണ്ട് 10 ലക്ഷം തൊഴിലെന്നതിനെയും 2024ലേക്കുള്ള കണ്കെട്ടു വിദ്യയായേ കാണാനാകൂ.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചവിട്ടി താഴെയിട്ട സംഭവത്തില്‍ ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ നടപടിക്ക് സാധ്യത.
ആറ് മാസത്തിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന് കുത്തിവെപ്പിന് അംഗീകാരം നല്കി യു.എസ്
പാര്‍ട്ടിയിലെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടവര്ക്കെതിരെയും നടപടി. രക്തസാക്ഷി ഫണ്ടുള്‍പ്പെടെ വകമാറ്റിയ സാമ്പത്തിക തട്ടിപ്പ് വിവാദത്തില്‍ നിന്ന് തലയൂരാന്‍ പയ്യന്നൂരില്‍ പാര്‍ട്ടി സ്വീകരിച്ച സമീപനത്തിലും അസ്വാരസ്യമൊഴിയുന്നില്ല.