X

സര്‍ക്കാറിനെതിരെ ‘റൈറ്റ് ടു നോ’ ക്യാമ്പയിനുമായി ഓസ്‌ട്രേലിയന്‍ മീഡിയ

മാധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഒന്നിച്ച് രാജ്യത്തെ മാധ്യമ ശൃഖല. സര്‍ക്കാറിന്റെ മാധ്യമ വിരുദ്ധ നിലപാടിനെതിരെ ഉയര്‍ന്ന ‘അറിയാനുള്ള അവകാശം’ എന്ന മുദ്രാവാക്യത്തിന് പിന്തുണയുമായാണ് വാര്‍ത്താ ഏജന്‍സികള്‍ രംഗത്തെത്തിയിരിക്കുന്നത്. സാധാരണ കടുത്ത എതിരാളികളായ ഓസ്‌ട്രേലിയയിലെ വമ്പന്‍ വാര്‍ത്താ ഏജന്‍സികളാണ് പത്രസ്വാതന്ത്ര്യത്തെ പിന്തുണക്കുന്നതില്‍ സംയുക്തമായി പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്നത്.

സര്‍ക്കാരിനെ പിടിച്ചുലയ്ക്കുന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പുറത്തുവന്നതോടെ ചില മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ ഫെഡറല്‍ പൊലീസ് റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോപം ശക്തമായത്. ജനാധിപത്യ രാജ്യത്ത് നിലനില്‍ക്കുന്ന കര്‍ശനമായ ദേശീയ സുരക്ഷാ നിയമങ്ങള്‍ മൂലം മാധ്യമങ്ങള്‍ക്കു നേരിടുന്ന തടസ്സങ്ങള്‍ തുറന്നുകാട്ടലായാണ് പ്രതിഷേധം ശക്തമാവുന്നത്.

ഇന്ന് ഓസ്‌ട്രേലിയയില്‍ ഇറങ്ങിയ മിക്ക പത്രങ്ങളും ഒന്നാം പേജില്‍ കറുപ്പ് പടര്‍ത്തി പ്രതിഷേധം ഉയര്‍ത്തി. ”സര്‍ക്കാര്‍ നിങ്ങളില്‍ നിന്ന് സത്യങ്ങള്‍ മറച്ചുവയ്ക്കുമ്പോള്‍ അവര്‍ എന്താണ് ഒളിക്കുന്നത് ?” എന്ന ചോദ്യവുമായാണ്, അക്ഷരങ്ങളില്‍ കറുപ്പ് പടര്‍ത്തി പത്രങ്ങള്‍ ഒന്നാം പേജ് പ്രിന്റ് ചെയ്തിരിക്കുന്നത്്. രാജ്യത്തെ ദേശീയ പ്രാദേശിക പത്രങ്ങളായ ദ ഓസ്‌ട്രേലിയന്‍, ദ സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡ്, ഓസ്‌ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യൂ, ഡയ്‌ലി ടെലിഗ്രാഫ് തുടങ്ങിയ പത്രങ്ങളുടെ പ്രതിഷേധ പേജുകള്‍ സാമൂഹ്യമാധ്യങ്ങളില്‍ വൈറലായി.

രാജ്യത്തെ ന്യൂസ് ചാനലുകളിലും സോഷ്യല്‍ മീഡിയയിലും സര്‍ക്കാരിനെതിരെ ‘റൈറ്റ് ടു നോ’ ക്യാമ്പയിനും ശക്തമാവുകയാണ്.

സര്‍ക്കാറിനെതിരെ റിപ്പോര്‍ട്ടുകള്‍ പുറത്തായതിന് പി്ന്നാലെ, ന്യൂസ് കോര്‍പ്പ് ജേണലിസ്റ്റ് അന്നിക സ്‌മെത്ത്‌റസ്റ്റിന്റെ വീട്ടിലും എബിസിയുടെ ഹെഡ്ക്വാര്‍്ടടേഴ്‌സിലും പൊലീസ് റെയ്ഡ് നടത്തിയത്. മൂന്ന് മാധ്യമപ്രവര്‍ത്തകരാണ് റെയ്ഡിന് ശേഷം ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടത്.

chandrika: