X
    Categories: CultureMoreViews

പന്തില്‍ കൃത്രിമം: ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു

കെപ്ടൗണ്‍: ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക് മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാണിച്ച ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. പന്തില്‍ കൃത്രിമം കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെ സ്മിത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടിം പെയ്‌നാണ് ഓസീസിന്റെ പുതിയ നായകന്‍. കെപ്ടൗണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ നാലാം ദിനമായ ഇന്നും അവസാന ദിനമായ നാളെയും പെയ്‌നാകും ടീമിനെ നയിക്കുക.

രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ബെന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചത്. മത്സരം പുരോഗമിക്കുന്നതിനിടെ ആരും കാണാതെ തന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നും എടുത്ത മഞ്ഞനിറത്തിലുള്ള വസ്തു കൊണ്ട് പന്തില്‍ ഉരക്കുകയായിരുന്നു. ഇതിനു ശേഷം വസ്തു പോക്കറ്റില്‍ തിരികെ വെച്ചു. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ ടി.വി ക്യാമറകള്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് ബാന്‍ക്രാഫ്റ്റ് പന്തില്‍ കൃത്രിമം കാണിക്കുന്ന ദൃശ്യങ്ങള്‍ ടിവി ക്യാമറകള്‍ എടുത്തു കാട്ടിയതോടെ അപകടം മനസ്സിലാക്കിയ താരം പോക്കറ്റില്‍ നിന്ന് വസ്തു എടുത്ത് പാന്റിനുള്ളിലേക്കിട്ടു. ഇതോടെ അംപയര്‍മാര്‍ താരത്തെ വിളിക്കുകയും പരിശോധിക്കുകയും ചെയ്തു. പിന്നീട് ഇത് താരം തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. പന്തില്‍ കൃത്രിമം കാട്ടുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ വ്യക്തമായതോടെയാണ് ‘ബോള്‍ ടാംപറിങ്ങ്’ വിവാദം ഉയര്‍ന്നുവന്നത്. ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെ സംഭവം നിരസിക്കുവാനുള്ള അവസരം ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായതോടെ കുറ്റം സമ്മതിക്കുകയായിരുന്നെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: