X

ഓസീസ് തുടങ്ങി; ദക്ഷിണാഫ്രിക്ക ഒടുങ്ങി

PERTH, AUSTRALIA - NOVEMBER 03: David Warner of Australia lies on the pitch after slipping while playing

പെര്‍ത്ത്: ദക്ഷിണാഫ്രിക്കയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ദിനം ആതിഥേയരുടെ ആധിപത്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്കാരുടെ ഒന്നാം ഇന്നിങ്‌സ് 242 റണ്‍സില്‍ ഒതുക്കി ഓസ്‌ട്രേലിയ ബാറ്റിങ് തുടങ്ങി. ഒന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ 21 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 105 റണ്‍സാണ് ഓസ്‌ട്രേലിയയുടെ നേട്ടം. നാലു വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക് ബൗളിങില്‍ മിന്നിയപ്പോള്‍ ഏകദിന ശൈലിയില്‍ 73 റണ്‍സടിച്ച് പുറത്താകാതെ നില്‍ക്കുന്ന ഡേവിഡ് വാര്‍ണറായിരുന്നു ബാറ്റിങിലെ ഹീറോ. 62 പന്തില്‍ പതിമൂന്ന് ബൗണ്ടറികളും ഒരു സിക്‌സറും സഹിതമാണ് വാര്‍ണര്‍ 73 റണ്‍സടിച്ചത്. 67 പ്ന്തില്‍ 29 റണ്‍സുമായി ഷോണ്‍ മാര്‍ഷാണ് മറുഭാഗത്ത്.

സ്റ്റാര്‍ക്കിനു പുറമെ, മൂന്നു വിക്കറ്റെടുത്ത ജോഷ് ഹാസില്‍വുഡ് കൂടി ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്ക കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു. മുന്‍നിര തരിപ്പണമായ ശേഷം മധ്യനിരയില്‍ ക്വിന്റണ്‍ ഡി കോക്കും (84) ടെംബ ബവുമയും (51) ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. സ്റ്റീഫന്‍ കുക്ക് (പൂജ്യം), ഡീന്‍ എല്‍ഗര്‍ (12), ഹാശിം അംല (പൂജ്യം), ജെ.പി ഡുമിനി (11), ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് (37) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. നഥാന്‍ ലിയോണ്‍ രണ്ടും പീറ്റര്‍ സിഡില്‍ ഒന്നും വിക്കറ്റ് നേടി.

chandrika: