പെര്‍ത്ത്: ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് ആവേശത്തിലേക്ക്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 539 റണ്‍സെന്ന വിജയലക്ഷ്യം ഓസ്‌ട്രേലിയ പിന്തുടര്‍ന്ന് വിജയിച്ചാല്‍ അത് ലോക റെക്കോര്‍ഡാവും. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലാണ്. 459 റണ്‍സ് ഇനിയും വേണം. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ഷോണ്‍ മാര്‍ഷും പുറത്തായിക്കഴിഞ്ഞു. ഒന്നര ദിവസത്തോളം കംഗാരുപ്പടക്ക് ഇനിയും ബാക്കിയുണ്ട്.
രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക എട്ടിന് 540 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ജീന്‍പോള്‍ ഡുമിനി(141) ഡീന്‍ എല്‍ഗര്‍(127) എന്നിവരുടെ സെഞ്ച്വറികളാണ് സന്ദര്‍ശകര്‍ക്ക് കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തത്. ക്വിന്റണ്‍ ഡി കോക്ക്(64) വെര്‍ണോര്‍ ഫിലാന്‍ഡര്‍ (73) എന്നിവരും തിളങ്ങി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ നാല് വിക്കറ്റ് പ്രകടനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സ് 242ല്‍ അവസാനിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാര്‍ക്ക് മാത്രമാണ് തിളങ്ങാനായത്. എന്നാല്‍
അതേനാണയത്തില്‍ തിരിച്ചടിച്ച ദക്ഷിണാഫ്രിക്ക, കംഗാരുപ്പടയെ 244ല്‍ പുറത്താക്കുകയായിരുന്നു.