മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച ജനപ്രതിനിധിക്ക് നേരെ അക്രമം. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു കോര്‍പ്പറേഷന്‍ മെമ്പര്‍ക്കു നേരെയാണ് അക്രമമുണ്ടായത്. അക്രമിക്കപ്പെട്ട ജനസേവകനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. സംഭവം വിവാദമായിരുക്കുകയാണ്.
ഔറംഗാബാദ് കോര്‍പ്പറേഷനിലെ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍(എ.ഐ.എം.ഐ.എം) മെമ്പറായ സയ്യിദ് മത്തീന്‍ സയ്യദ് റാഷിദാണ് വാജ്‌പേയിയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചത്. എന്നാല്‍ ഇതോടെ ഒരു കൂട്ടം ബി.ജെ.പി മെമ്പര്‍മാര്‍ എ.ഐ.എം.ഐ.എം മെമ്പര്‍ക്കെതിരെ ആക്രമം അയിച്ചുവിടുകയായിരുന്നു. ആഗസ്റ്റ് 17 നാണ് വിവാദ സംഭവം നടന്നത്.
കോര്‍പറേറഷനിലെ ബിജെപി മെമ്പര്‍മാര്‍ റാഷിദിനെതിരെ ആക്രമണം നടത്തു വീഡിയോ ദൃശ്യങ്ങളുണ്ടായിട്ടും ആക്രമിച്ച ആളുകളെ കസ്റ്റഡിയില്‍ എടുക്കാതെ അക്രമിക്കപ്പെട്ടയാളെ കസ്റ്റഡിയിലെടുത്ത നടപടിയാണ് വിവാദമായിരിക്കുന്നത്.
ഔറംഗാബാദിലെ ടൗണ്‍ ഹാള്‍ നിയോജകമണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 34 കാരനായ കൗസിലര്‍ക്ക് നേരയാണ് അക്രമമുണ്ടായിരിക്കുന്നത്. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വിജയ് ഓട്ടോഡും വനിതാ കോര്‍പ്പറേറ്ററുമടക്കം നിരവധി കോര്‍പറേറ്റര്‍മാര്‍ റാഷിദിനെ ആക്രമിക്കുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്.
കലാപത്തിന് സാഹചര്യമുണ്ടാക്കി എന്നുകാട്ടി മൂന്നു വകുപ്പുകള്‍ ചേര്‍ത്താണ് റഷീദിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് റാഷിദിനെ ഒരു വര്‍ഷത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
അതേസമയം സഭയില്‍ കലാപമുണ്ടാക്കിയ അഞ്ച് ബി.ജെ.പി മെമ്പര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തങ്കിലും ഉടന്‍ തന്നെ അവരെ ജാമ്യത്തില്‍ വിട്ടയിക്കുകയായിരുന്നു.
രാജ്യത്ത് ഉയരുന്ന നിലവിളികള്‍ ബി.ജെ.പി ഭരിക്കുന്ന കാലത്ത് ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം മാത്രമല്ല നിയമത്തിന്റെ പരിരക്ഷ പോലും നല്‍കാല്‍ ആളുണ്ടാവില്ല എന്ന നിലയാണ് കാണിച്ചുതരുന്നത്.