X
    Categories: indiaNews

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരാതി നല്‍കിയയാള്‍ക്ക് കോടതിയുടെ പിഴ

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ  കലാപവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ യാള്‍ക്ക് കോടതി ലക്ഷം രൂപ പിഴയിട്ടു. 2007ലെ ഗോരഖ്പൂര്‍ കലാപത്തിനുത്തരവാദി യോഗിയാണെന്നും അദ്ദേഹത്തിന്റെ പ്രകോപനപരമായ പ്രസംഗങ്ങളുടെ വീഡിയോ തന്റെ പക്കലുണ്ടെന്നുമാണ് ഹര്‍ജിക്കാരന്‍ പര്‍വേസ് പര്‍വാസ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. മാധ്യമപ്രവര്‍ത്തകനാണ് പര്‍വേസ്. 2008ലാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചെങ്കിലും ഹര്‍ജിയില്‍ 2022 ഒക്ടോബറില്‍ വിചാരണകോടതി പരാതി തീര്‍പ്പാക്കി. ഇതിനെതിരെ വീണ്ടും ഹര്‍ജിയുമായി പോയപ്പോഴായിരുന്നു അലഹബാദ് ഹൈക്കോടതി പിഴ ചുമത്തിയത്. സൈനികക്ഷേമനിധിയിലേക്കാണ് പുഴത്തുക വകയിരുത്തുക.

കലാപത്തില്‍ പത്തുപേര്‍ മരിക്കുകയും നിരവധി ബസ്സുകളും മറ്റും അഗ്നിക്കിരയാകുകയും ചെയ്തു. മുഹറം ആഘോഷവുമായി ബന്ധപ്പെട്ടായിരുന്നു പ്രകോപനപ്രസംഗവും കലാപവും.

Chandrika Web: