ന്യൂഡല്‍ഹി: ഓങ് സാന്‍ സൂചിക്ക് ഏഴ് വര്‍ഷം കൂടി തടവുശിക്ഷ വിധിച്ച് മ്യാന്‍മറിലെ പട്ടാള കോടതി. ഇതോടെ സൂചിയുടെ ശിക്ഷാകാലാവധി 33 വര്‍ഷമായി. 2021 ഫെബ്രുവരിയില്‍ സൂചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണതിന് ശേഷം അവര്‍ വീട്ടുതടങ്കലിലാണ്. 19 കേസുകളിലായി 18 മാസമാണ് സൂചി വിചാരണ നേരിട്ടത്.
സൂചിയെ വിട്ടയക്കണമെന്ന് യു.എന്‍ സുരക്ഷാ സമിതി കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. ഹെലികോപ്ടര്‍ വാടകക്കെടുമ്പോള്‍ മാനദണ്ഡം പാലിച്ചില്ലെന്ന കേസിലാണ് സൂചി ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.
കോവിഡ് സുരക്ഷ ലംഘനം, വാക്കിടോക്കിയുടെ ഇറക്കുമതി, പൊതുസുരക്ഷ നിയമ ലംഘനം എന്നിവയിലെല്ലാമാണ് അവര്‍ ശിക്ഷിക്കപ്പെട്ടത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു സൂചിയുടെ വിചാരണ നടന്നത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനും സൂചിക്കും വിലക്കുണ്ടായിരുന്നു. തന്റെ ജീവിതത്തിന്റെ ഭൂരിപക്ഷം സമയവും മ്യാന്‍മറിലെ നായ് പായ് താവില്‍ വീട്ടുതടങ്കലിലായിരുന്നു ഓങ് സാന്‍ സൂചി.