X

ആങ് സാന്‍ സൂചിയ്ക്ക് നാല് വര്‍ഷം തടവ് ശിക്ഷ

മ്യാന്‍മര്‍ മുന്‍ ഭരണാധികാരിയും നൊബേല്‍ ജേതാവുമായ ഓങ് സാന്‍ സ്യൂചിയെ തടവിന് ശിക്ഷിച്ചു. നാല് വര്‍ഷമാണ് തടവ് ശിക്ഷ.സ്യൂചിയെ ശിക്ഷിച്ചത് കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിനും പട്ടാള ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചതിനുമാണെന്ന് സര്‍ക്കാര്‍ വക്താവിനെ ഉദ്ദരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് വര്‍ഷത്തേക്ക് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനും രണ്ട് വര്‍ഷത്തേക്ക് പ്രേരണക്കുറ്റത്തിനും ഉള്‍പ്പടെ നാല് വര്‍ഷത്തേക്കാണ്
തടവ് ശിക്ഷ.

മുന്‍ പ്രസിഡന്റ് വിന്‍ മിന്റിനേതിരെയും സമാനകേസ് ചുമത്തി നാല് വര്‍ഷത്തേക്ക് തടവിന് വിധിച്ചിട്ടുണ്ട്. ഇതുവരെ രണ്ട് പേരെയും ജയിലിലേക്ക് കൊണ്ടുപോയിട്ടില്ല. രണ്ടുപേര്‍ക്കുമെതിരെ മറ്റ് ചില കുറ്റങ്ങളും ചുമത്തിയതായിട്ടാണ് സൂചന.

മ്യാന്‍മറിലെ പട്ടാള ഭരണകൂടം സൂചിക്കെതിരെ മുന്‍പ് അഴിമതിക്കുറ്റം ചുമത്തിയിരുന്നു. അനധികൃതമായി പണവും സ്വര്‍ണ്ണവും കൈവശം വെച്ചെന്ന് ആരോപിച്ചാണ് സൂചിയ്‌ക്കെതിരെ കേസെടുത്തിരുന്നത്.

വന്‍ അഴിമതികള്‍ സൂചി നടത്തിയെന്നും അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്നും പട്ടാളഭരണകൂടം ആരോപിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് സൂചിയ്‌ക്കെതിരെ ചുമത്തിയിരുന്നത്.

Test User: