അബുദാബി: സിറിയയിലും തുര്‍ക്കിയിലും ഭൂചലനത്തില്‍ മരണപ്പെട്ടവര്‍ക്കുവേണ്ടി യുഎഇയിലെ വിവിധ പള്ളികളില്‍ പ്രാര്‍ത്ഥന നടത്തി. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരശേഷം വിവിധ എമിറേറ്റുകളിലെ ആയിരക്കണക്കിന് പള്ളികളില്‍ നടന്ന ജനാസ നമസ്‌കാരത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടിയാണ് പ്രാര്‍ത്ഥനയില്‍ പങ്കാളികളായത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ഇതര രാജ്യക്കാരും അറബ് വംശജരും ഇരുപതിനായിരത്തിലേറെ മനുഷ്യരെ വിഴുങ്ങിയ ദുരന്തത്തില്‍ ഉള്ളുരുകി പ്രാര്‍ത്ഥന നടത്തി. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്റെ ഉത്തരവ് പ്രകാരമാണ് രാജ്യത്തെ മുഴുവന്‍ പള്ളികളിലും ജുമുഅ നമസ്‌കാരശേഷം ജനാസ നമസ്‌കാരം നടന്നത്.
ഭൂചലനത്തില്‍ മരണപ്പെട്ടവര്‍ക്ക് യുഎഇയില്‍ ലക്ഷങ്ങളുടെ പ്രാര്‍ത്ഥന
Tags: earthquakeUAE