X
    Categories: indiaNews

ത്രിപുരയിലും നാഗാലാന്‍ഡിലും മുന്നില്‍: മേഘാലയയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി

ത്രിപുരയിലും നാഗാലാന്‍ഡിലും ബി.ജെ.പി ക്ക് മുന്‍തൂക്കം. ത്രിപുരയില്‍ ബി.ജെ.പിക്ക് നെഞ്ചിടിപ്പ്. കോണ്‍ഗ്രസ്- ഇടത് സഖ്യo രണ്ടാം സ്ഥാനത്ത്.  ബി.ജെ.പി 31 സീറ്റിലാണ് മുന്നില്‍. ഭരണകക്ഷിയായ ബി.ജെ.പിക്ക് കഴിഞ്ഞതവണത്തേക്കാള്‍ 15 ഓളം സീറ്റുകള്‍ കുറവാണ് ലീഡില്‍.  പ്രതിപക്ഷകക്ഷികളായ കോണ്‍ഗ്രസും ഇടതും തിപ്രയും ഒരുമിച്ചാല്‍ ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടാകും.

അതേസമയം മേഘാലയയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റു.  മറ്റ് രണ്ട് സംസ്ഥാനത്തും ഭരണത്തില്‍ തിരിച്ചെത്തിയിട്ടും മേഘാലയയില്‍ മൂന്നാം സ്ഥാനത്ത് പോയത് പാര്‍ട്ടിക്ക് ക്ഷീണമായി.മേഘാലയയില്‍ ആറാം സ്ഥാനത്താണ് ബി.ജെ.പി .ഇവിടെ എന്‍.പി.പി സഖ്യസര്‍ക്കാരില്‍നിന്ന് വേര്‍പെട്ട് സ്വന്തമായി എല്ലാസീറ്റിലും മല്‍സരിക്കുകയായിരുന്നു.
പൂജ്യത്തില്‍നിന്നാണ് ടി.എം.സി 11 സീറ്റില്‍ മുന്നിലെത്തിനില്‍ക്കുന്നത്. കോണ്‍ഗ്രസിന് 5 സീറ്റില്‍ ലീഡുണ്ട്. 16 ഉണ്ടായിരുന്നു മുമ്പ് . യു. ഡി.പി യാണ് അഞ്ചാം സ്ഥാനത്ത്. ഇവിടെ കോണ്‍ഗ്രസ് അധികാരത്തിലെത്താനാണ് സാധ്യത. കേവലഭൂരിപക്ഷത്തിന് (31/60) എന്‍.പി.പിക്ക് കോണ്‍ഗ്രസിനെയടക്കം ആശ്രയിക്കേണ്ടിവരും.

നാഗാലാന്‍ഡില്‍ വന്‍മുന്നേറ്റമാണ് ബി.ജെ.പി സഖ്യത്തിന്.

രണ്ടിടത്ത് ബി.ജെ.പിയും മേഘാലയയില്‍ എന്‍.പി.പിയുമാണ് ഭരണം നടത്തുന്നത്.

മൂന്ന് സംസ്ഥാനത്തും 60 വീതം സീറ്റുകളാണുള്ളത്.

രണ്ടുപതിറ്റാണ്ടോളം ഇടതു മുന്നണിയാണ് ത്രിപുര ഭരിച്ചത്.

പുതിയ ലീഡ് നില:-

ത്രിപുര

ബി.ജെ.പി- 33

സി.പി.എം- 11

കോണ്‍ഗ്രസ്-3 (കോണ്‍ഗ്രസ്- ഇടത് സഖ്യo)

തിപ്ര -12

മറ്റുള്ളവര്‍-1

മേഘാലയ

എന്‍.പി.പി-26 , ബി.ജെ.പി- 6

തൃണമൂല്‍- 5, കോണ്‍ഗ്രസ്-6,

മറ്റുള്ളവര്‍ -18

നാഗാലാന്‍ഡ്

ബി.ജെ.പി – 14

NDDP -25 (സഖ്യo)

കോണ്‍ഗ്രസ്- 0

എന്‍.പി.എഫ്- 01,

മറ്റുള്ളവര്‍-20

 

Chandrika Web: