ആറ്റിങ്ങലിൽ വില്പനയ്ക്കായി എത്തിച്ച 53.5 ഗ്രാം എം ഡി എം എയുമായി രണ്ടു യുവാക്കൾ പിടിയിലായി.
ആറ്റിങ്ങൽ കുറക്കട പുകയിലത്തോപ്പിൽ അപ്പുക്കുട്ടൻ , പുതുവൽവിള പുത്തൻ വീട്ടിൽ സനീത് എന്നിവരാണ് പിടിയിലായത്.ആറ്റിങ്ങലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു ലഹരി മരുന്ന് വിൽപ്പന നടത്തി വന്ന സംഘത്തിലെ പ്രധാനികൾ ആണിവരെന്ന് പോലീസ് പറഞ്ഞു.
ബൈക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ കറങ്ങി നടന്നു വിൽപ്പന നടത്തുന്ന ഇവരെ ബൈക്ക് സഹിതം ആറ്റിങ്ങൽ മാമം പാലത്തിനു അടുത്തുള്ള ടർഫിനു സമീപത്തു നിന്നും ആണ് 53.5ഗ്രാം എം ഡി എം എ യും തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രിക് ത്രാസും സഹിതം അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം റൂറൽ എസ് പി ശില്പ ദേവയ്യ ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി വൈ എസ് പി ജയകുമാർ നർകോട്ടിക് സെൽ ഡി വൈ എസ് പി വി ടി രാസിത് എന്നിവരുടെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഐ എസ് എച്ച് ഒ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ എസ് ഐ അഭിലാഷ്, അഡിഷണൽ എസ് ഐ നുജൂo എസ് സി പി ഒ മാരായ അനിൽകുമാർ, ദിനു പ്രകാശ്, സി പി ഒ മഹി റൂറൽ ഡാൻസഫ് ടീമിലെ എസ് ഐ ബിജു ഹക്ക്, എ എസ് ഐ ബിജുകുമാർ, എസ് സി പി ഒ വിനീഷ്, സി പി ഒ സുനിൽരാജ് എന്നിവർ ചേർന്നാണ് പരിശോധന നടത്തി എം ഡി എം എ യും പ്രതികളെയും പിടികൂടിയത്.