X
    Categories: indiaNews

യൂട്യൂബ് നോക്കി ഇസിജി എടുത്ത് അറ്റന്‍ഡര്‍; രാജസ്ഥാനിലെ ആശുപത്രിക്കെതിരെ പ്രതിഷേധം

ജോധ്പൂര്‍: യൂട്യൂബ് നോക്കി ഇസിജി എടുത്ത് അറ്റന്‍ഡര്‍. പട്ടോവയിലെ സാറ്റലൈറ്റ് ആശുപത്രിയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ആശുപത്രിക്കെതിരെ കനത്ത വിമര്‍ശനമാണ് ഉയരുന്നത്.

ഇസിജി എടുക്കുന്നത് അറിവില്ലാത്ത ആളാണെന്നും ഡോക്ടറെയോ അറിയാവുന്ന ഏതെങ്കിലും ടെക്നീഷ്യനെയോ കൊണ്ടുവരാന്‍ രോഗിയും കുടുംബവും തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും അത് കേള്‍ക്കാതെ യുവാവ് പരിശോധന തുടരുകയായിരുന്നു. തന്റെ വീഡിയോ ദൃശ്യം പകര്‍ത്തുന്നുന്നുണ്ടെന്ന് അറിഞ്ഞിട്ടും ചോദ്യങ്ങള്‍ക്കൊന്നും പ്രതികരിക്കാതെ യൂട്യൂബ് നോക്കി അറ്റന്‍ഡര്‍ പരിശോധന തുടരുകയാണ് ചെയ്തത്. മെഡിക്കല്‍ പ്രോട്ടോക്കോളിന്റെ കനത്ത ലംഘനമാണ് ആശുപത്രിയില്‍ സംഭവിച്ചത്.

പരിശോധന നടത്തുന്ന യുവാവിനൊപ്പം ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരും ഉണ്ടായിരുന്നു. ദീപാവലി അവധിയായതിനാല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ കുറവായിരുന്നെന്നും ആയതിനാലാണ് താന്‍ യുട്യൂബ് നോക്കി ഇസിജി ചെയ്തതെന്നായിരുന്നു അറ്റന്‍ഡറുടെ മറുപടി.

സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്നും ആശുപത്രി പരിധിയുടെ നിയന്ത്രണമുള്ള മെഡിക്കല്‍ കോളജിന്റെ പ്രിന്‍സിപ്പാള്‍ ബി.എസ് ജോധ പറഞ്ഞു.

 

webdesk17: