X

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങൾ തകർത്ത് കവർച്ചാ ശ്രമം

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പേ പാർക്കിംഗിൽ നിർത്തിയ വാഹനങ്ങൾ തകർത്തു കവർച്ചാശ്രമം. 19 ഓളം വാഹനങ്ങളുടെ ഗ്ലാസ്സുകൾ തകർത്താണ് കവർച്ചാശ്രമം നടത്തിയിരിക്കുന്നത്.

ഇന്നലെ രാത്രിയോടെയാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഒരാൾ വാഹനം തല്ലി തകർക്കുന്നതായി കാണുന്നുണ്ട്. ഒരു കാറിൽ രക്തക്കറയും ഉണ്ട്. കാറ് തകർക്കുന്ന സമയത്ത് അക്രമിക്ക് പരിക്ക് പറ്റിയത് ആവാം എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Test User: