കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ ശ്രമമെന്ന വിഎസ് അച്യുതാനന്ദന്റെ പരാമര്‍ശം ട്വീറ്റ് ചെയ്ത് ബി.ജെ.പി ഐടി മേധാവി അമിത് മാളവ്യ. കേരള സ്റ്റോറി സിനിമയുടെ ടീസറില്‍ ഉള്‍പ്പെടുത്തിയ വീഡിയോ ദൃശ്യമാണ് മാളവ്യ ട്വീറ്റ് ചെയ്തത്. ഇപ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ എന്താണ് വരാനിരിക്കുന്നത് എന്നതിന്റെ ഓര്‍മപ്പെടുത്തലാണ് കേരള സ്റ്റോറിയെന്ന് മാളവ്യ ട്വീറ്റില്‍ പറഞ്ഞു.
ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണ്. അത് അപകടകരവുമാണ്. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയാണെന്ന് ട്വീറ്റില്‍ പറയുന്നു.