കൊല്ലം: പത്തനാപുരത്ത് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പത്തനാപുരം കടശേരി സ്വദേശി രേവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ഗണേശിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും വിവാഹിതരായത്. പ്രശ്നങ്ങള്‍ കൊണ്ട് മൂന്ന് മാസമായി ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു. യുവതി തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. രണ്ട് ദിവസം മുന്‍പ് ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പ്രതി പത്തനാപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്ന് ഇരുവരും പൊലീസ് സ്റ്റേഷനില്‍ ഹാജരായി. എന്നാല്‍ ഗണേശിന് ഒപ്പം പോകാന്‍ താത്പര്യമില്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു. സ്റ്റേഷനില്‍ നിന്ന് മടങ്ങുന്നതിനിടെ പിന്നില്‍ നിന്നെത്തിയ ഗണേശന് കത്തിയുമായി യുവതിയുടെ കഴുത്തറുക്കാന്‍ ശ്രമിക്കുകയായിരുന്നു. വഴയില്‍ കുഴഞ്ഞുവീണ യുവതിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.