അഭിഭാഷകയും ആക്ടീവിസ്റ്റുമായ ബിന്ദു അമ്മിണിയെ ഓട്ടോറിക്ഷ ഇടിച്ച് കൊല്ലപ്പെടുത്താന്‍ ശ്രമം നടന്നു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത പൊയില്‍ കാവില്‍ വെച്ചാണ് സംഭവം ഉണ്ടായത്. ബിന്ദു അമ്മിണിയെ ഇടിച്ച് തെറിപ്പിച്ച ഓട്ടോറിക്ഷ നിര്‍ത്താതെ പോവുകയും ചെയ്തു.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. തലയ്ക്കാണ് പരിക്കേറ്റത്. അതേസമയം, പൊലീസ് 307 വകുപ്പ് അടിസ്ഥാനത്തില്‍ വധശ്രമത്തിന് കേസ്സെടുത്തിട്ടുണ്ട്. തന്നെ വധിക്കാനുള്ള സംഘപരിവാര്‍ ശ്രമമാണ് ഇതെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. വധശ്രമങ്ങള്‍ മുമ്പും നടന്നതായും ബിന്ദു പറഞ്ഞു.