X

യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; യുവാവ് പൊള്ളലേറ്റ് മരിച്ചു

കോഴിക്കോട് നാദാപുരത്ത് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പൊള്ളലേറ്റ് മരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.

കല്ലുമ്മല്‍ പുല്‍പ്പറ്റ സ്വദേശി രത്‌നേഷ് (42) ആണ് മരിച്ചത്. വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി ഇയാള്‍ ആക്രമണം നടത്തുകയായിരുന്നു. കോണി ഉപയോഗിച്ച് വീടിന്റെ മുകളിലെ നിലയിലെത്തിയ ഇയാള്‍ കിടപ്പുമുറിക്ക് തീ വെക്കുകയായിരുന്നു. തീപടര്‍ന്നത് കണ്ട് അയല്‍വാസി ബഹളം വെച്ചാണ് നാട്ടുകാരെ വിവരമറിയിച്ചത്.

നാട്ടുകാര്‍ എത്തിയതോടെ ടെറസില്‍ നിന്ന് താഴെ ഇറങ്ങിയ ഇയാള്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

എന്നാല്‍ സംഭവത്തില്‍ സാരമായി പൊള്ളലേറ്റ മറ്റു മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റു മരിച്ച രാത്‌നേഷ്‌ന്റെ മൃതദേഹം വടകര ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Test User: