X

നെയ്മറിന്റെ കുഞ്ഞിനെ തട്ടികൊണ്ടുപോകാന്‍ ശ്രമം: മാതാപിതാക്കളെ കെട്ടിയിട്ട് വീട് കൊള്ളയടിച്ചു

ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന്റെ ഒരുമാസം പ്രായമായ കുഞ്ഞിനെയും പങ്കാളി ബ്രൂണ ബിയാന്‍ കാര്‍ഡിയേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സാവോപോളോയിലെ വീട്ടില്‍ നിന്നാണ് തട്ടികൊണ്ടുപോകല്‍ ശ്രമം നടന്നത്. ഈ സമയം ഇവര്‍ രണ്ടുപേരും വീട്ടില്‍ ഉണ്ടായിരുന്നില്ല.

കിട്ടിയ അവസരം മുതലാക്കി കള്ളമാര്‍ വീട് കൊള്ളയടിച്ചു. ആയുധവുമായി എത്തിയ ഇവര്‍ വീട്ടില്‍ അതിക്രമിച്ചു കയറി കുഞ്ഞിനെയും ബ്രൂണയെയും തിരക്കി. ഇരുവരും വീട്ടില്‍ ഇല്ലെന്ന് മനസ്സിലായതോടെ വീട്ടിലുണ്ടായിരുന്ന ബ്രൂണയുടെ അച്ഛനേയും അമ്മയേയും കെട്ടിയിട്ട് വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളഞ്ഞു. സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

webdesk14: