X

മൂന്ന് വര്‍ഷത്തിനിടെ അട്ടപ്പാടിയില്‍ 38 ശിശുമരണങ്ങള്‍

 

തിരുവനന്തപുരം: അട്ടപ്പാടി മേഖലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മരിച്ചത് 38 ശിശുക്കള്‍. മന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ഈ വര്‍ഷം പട്ടിക വര്‍ഗത്തില്‍പ്പെട്ട 11 നവജാത ശിശുക്കള്‍ മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 14 ശിശുക്കളും 2016ല്‍ 13 ശിശുക്കളും മരണപ്പെട്ടിട്ടുണ്ട്.
വീടുകളില്‍ നടന്നിരുന്ന പ്രസവം, ചികിത്സാ വൈമുഖ്യം, മുലയൂട്ടുമ്പോള്‍ ഉണ്ടാകുന്ന ശ്വാസ തടസം തുടങ്ങിയവയാണ് പ്രധാന മരണകാരണങ്ങളെന്നും മന്ത്രി വിശദീകരിച്ചു. എ.ടി.എം കവര്‍ച്ചകളും സോഷ്യല്‍ മീഡിയ കുറ്റകൃത്യങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാന പൊലീസ് സേനയില്‍ സാങ്കേതിക പരിജ്ഞാനമുള്ളവരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിന്റെ ഭാഹമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ റീജ്യണല്‍ ഐ.ടി വിംഗുകള്‍ രൂപീകരിച്ചിട്ടുണ്ട്.

chandrika: