X

അട്ടപ്പാടി മധു വധക്കേസിൽ വിചാരണ പൂർത്തിയായി

അട്ടപ്പാടി മധു വധക്കേസിൽ വിചാരണ പൂർത്തിയായി. കേസ് വിധിപറയാൻ 18 ലേക്ക് മാറ്റി.
ഇന്നലെ വൈകുന്നേരത്തോടെയാണ് കേസിൽ വാദം പൂർത്തിയായത്. 2018 ഫെബ്രുവരി 22 നാണ് ആൾക്കൂട്ട മർദ്ധനത്തിൽ ആദിവാസി യുവാവായ മധു കൊല്ലപ്പെട്ടത്.മോഷണക്കുറ്റം ആരോപിച്ചു കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്നു മർദ്ധിച്ചതിനെ തുടർന്ന് മധു കൊല്ലപ്പെട്ടു എന്നാണ് കേസ്. 16 പ്രതികളാണ് കേസിലുള്ളത്. 2022 ഏപ്രിൽ 28നാണ് കേസിൽ വിചാരണ തുടങ്ങിയത്.കേസിൽ വിചാരണ ആരംഭിക്കുമ്പോൾ 122 സാക്ഷികളാണ് ഉണ്ടായിരുന്നത്.വിചാരണ സമയത്തു സാക്ഷികൾ തുടർച്ചയായി കൂറുമാറി.

webdesk15: