അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ജീവനക്കാരെ കയ്യേറ്റം ചെയ്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടി സ്വദേശി അശ്വിൻ ആണ് അറസ്റ്റിലായത്. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അശ്വിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ബുധനാഴ്ച വൈകിട്ട് ആണ് കേസിനാസ്പദമായ സംഭവം. ബൈക്കിൽ നിന്ന് വീണ് പരുക്കേറ്റ് എത്തിയ അട്ടപ്പാടി സ്വദേശി അശ്വിനും സുഹൃത്തും കയ്യിലെ മുറിവ് കെട്ടുന്നതിനിടെ നഴ്സിനോട് അപമര്യാദയായി പെരുമാറി. ബഹളം കേട്ട് എത്തിയ ഹെഡ് നഴ്സിനോടും പ്രതികൾ തട്ടിക്കയറിയത് തടഞ്ഞതോടെയാണ് മർദ്ദിച്ചത്. നഴ്സിനും രണ്ട് ഇസിജി ടെക്നീഷ്യനുമാണ് മർദ്ദനമേറ്റത്.