X
    Categories: MoreViews

അട്ടപ്പാടിയില്‍ ഈ വര്‍ഷം13 കുഞ്ഞുങ്ങള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

അഗളി: അട്ടപ്പാടി ആദിവാസികള്‍ക്കിടയില്‍ ഈ വര്‍ഷം 13 കുഞ്ഞുങ്ങള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ശിശുമരണം കുറഞ്ഞെന്ന സര്‍ക്കാര്‍ വാദത്തെ തള്ളിയാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. മാതൃഭൂമിയാണ് ഈ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എട്ടുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2015-ന് ശേഷം ഏറ്റവുമധികം ശിശുമരണം റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷമാണ്. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ ആറെണ്ണവും ജനനവൈകല്യം മൂലമാണ്. ഹൃദയവാല്‍വ്, അന്നനാളം, ശ്വാസകോശം, എന്നിവയ്ക്കുണ്ടാകുന്ന തകരാര്‍ ഹൃദയാഘാതം എന്നിവകാരണമാണ് മരണമേറെയും. ഗര്‍ഭസ്ഥ ശിശുമരണവും കുറയ്ക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം എട്ട് ഗര്‍ഭസ്ഥശിശുക്കള്‍ മരിച്ചു. ഈ വര്‍ഷം ആറ് ഗര്‍ഭസ്ഥശിശുക്കളും മരണത്തിന് കീഴടങ്ങി. 2014ല്‍ 15ഉം, 2015ല്‍ 14ഉം, 2016ല്‍ എട്ടും ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 13ഉം ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

chandrika: