തൃശ്ശൂര്‍: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ സഹോദരി ചന്ദ്രിക ഇന്നുമുതല്‍ കേരള പൊലീസില്‍. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി പൊലീസിലേക്ക് തെരഞ്ഞെടുത്ത ചന്ദ്രിക അടക്കമുള്ള 74 പേര്‍ക്ക് മുഖ്യമന്ത്രി ഇന്ന് നിയമന ഉത്തരവ് കൈമാറും.
കഴിഞ്ഞ ഫെബ്രുവരി 22-നാണ് ഭക്ഷണം മോഷ്ടിച്ചുവെന്ന പേരില്‍ മധുവിനെ നാട്ടുകാര്‍ തല്ലിക്കൊന്നത്. ഈ സമയങ്ങളില്‍ പൊലീസ് സേനയിലേക്കുള്ള പി.എസ്.സി അഭിമുഖപരീക്ഷയിലായിരുന്നു ചന്ദ്രിക.
ആദിവാസി യുവതി യുവാക്കളെ സേനയിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമനം നടത്താന്‍ നിയമന ചട്ടങ്ങളില്‍ ഭേഗഗതി കൊണ്ടുവന്നിരുന്നു. അഭ്യസ്തവിദ്യരുടേയും കായികക്ഷമതയുള്ളവരുടെയും പട്ടിക കലക്ടമാര്‍ തയ്യാറാക്കി. അതില്‍ നിന്നും അഭിമുഖം നടത്തിയാണ് പി.എസ്.സി 74 പേരെ തെരഞ്ഞെടുത്തത്. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനം നല്‍കും. മാവോയിസ്റ്റു ഭിഷണിയുള്ള പ്രദേശങ്ങളിലടക്കം ഇവരുടെ സേവനം ഗുണം ചെയ്യുമെന്നാണ് ആഭ്യന്തരവകുപ്പിന്റെ കണക്കുകൂട്ടല്‍.