പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ നിര്‍ത്തിവെച്ച വിചാരണ നടപടികള്‍ മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയില്‍ ഇന്നാരംഭിക്കും. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യപ്രകാരം നീട്ടിവെച്ച നടപടികളാണ് ഇന്ന് പുനരാരംഭിക്കുന്നത്. 122 സാക്ഷികളുള്ള കേസില്‍ 15 സാക്ഷികളെയാണ് കോടതി ഇതുവരെ വിസ്തരിച്ചത്. ഈ സാഹചര്യത്തില്‍ ഓരോ ദിവസവും നാലു സാക്ഷികളെയെങ്കിലും വിസ്തരിക്കാനാണ് തീരുമാനം.
- 2 years ago
Chandrika Web
അട്ടപ്പാടി മധു വധക്കേസ്: വിചാരണ ഇന്ന് പുനരാരംഭിക്കും
Tags: news