X

അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ഹര്‍ജിയില്‍ വിധി ഇന്ന്

അട്ടപ്പാടി മധു വധക്കേസില്‍ വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഹൈകോടതി വിധി ഇന്ന്. ജസ്റ്റിസ് വിജി അരുണിന്‍െ ബെഞ്ചാണ് ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുക. വിചാരണ കോടതി ഉത്തരവ് റദ്ദാക്കി ജാമ്യം നല്‍കണമെന്നാണ് പ്രതികളുടെ ആവശ്യം.

ഒന്നാം പ്രതിയായ ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരാണ് മധുകേസിലെ പ്രതികള്‍. കേസില്‍ കോടതി ശിക്ഷ വിധിച്ചത് ഇവരുടെ വാദം ശരിയായ രീതിയില്‍ പരിഗണിച്ചില്ലെന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേരെയാണ് ഏഴ് കഠിന തടവിന് ശിക്ഷിച്ചത്. ഒന്നാം പ്രതി ഹുസൈന് 10,5000 രൂപയും മറ്റ് 12 പേര്‍ക്ക് 1,18,000 രൂപയുമാണ് പിഴ വിധിച്ചത്.

 

webdesk14: