X

അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികളുടെ ജാമ്യം റദ്ദാക്കി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതിയുടേതാണ് ഉത്തരവ്. പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചുവെന്നതിന്റെ തെളിവുകള്‍ സഹിതം പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രധാന വിധിന്യായം.

പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ചില സാക്ഷികളെ 63 തവണ ബന്ധപ്പെട്ടെന്നും പുറത്തുവന്ന ഫോണ്‍ കോള്‍ വിവരങ്ങളിലുണ്ട്. കേസില്‍ ഇതുവരെ പ്രധാനപ്പെട്ട 13 സാക്ഷികളാണ് കൂറുമാറിയത്. രണ്ടു പേര്‍ മാത്രമാണ് പ്രോസിക്യൂഷന്‍ അനുകൂല മൊഴി നല്‍കിയത്.

Chandrika Web: