X

പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. വെള്ളിമണ്‍ ഇടക്കര സെറ്റില്‍മെന്റ് കോളനിയില്‍ ഷാനവാസിന്റെ മകന്‍ സൈതാലിയാണ്(21) പിടിയിലായത്. മോഷണക്കേസിലെ പ്രതിയായ ഷാനവാസിനെ തിരഞ്ഞ് വന്ന ശക്തികുളങ്ങര, കുണ്ടറ സ്റ്റേഷനുകളിലെ പൊലീസുകാരെ ഷാനവാസിന്റെ ഭാര്യയും മക്കളും ചേര്‍ന്ന് ആക്രമിച്ചിരുന്നു.

പൊലീസിന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊലീസ് വാഹനങ്ങള്‍ നശിപ്പിച്ചതിനും കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഒളിവിലായിരുന്ന സൈതാലിയെ നിരന്തര നിരീക്ഷണത്തിലൂടെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ നിര്‍ദേശ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

webdesk14: