കൊല്ലം കൊട്ടാരക്കരയില്‍ ഏഴുകോണില്‍ ഗാന്ധി പ്രതിമയുടെ തല അറുത്തു മാറ്റി. തിങ്കളാഴ്ച പ്രതിമ ഉദ്ഘാടനം ചെയ്യാന്‍ ഇരിക്കയാണ് സംഭവം. സംഭവത്തില്‍ ഏഴുകോണ്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
പ്രദേശത്ത് നേരത്തെ ഉണ്ടായിരുന്ന ഗാന്ധിയുടെ സ്തൂപം ആക്രമികള്‍ തകര്‍ത്തിരുന്നു ഇതിനു പിന്നാലെയാണ് പ്രതിമയില്‍ സ്ഥാപിച്ചിരുന്ന കണ്ണാടി രണ്ടുദിവസം മുമ്പ് ഊരി കൊണ്ടുപോവുകയും ചെയ്തത്. കേസ് നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.