കണ്ണൂര്: സിപിഎം പ്രവർത്തകർ എസ്ഐയെ ആക്രമിച്ചതായി പരാതി.കണ്ണവം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബഷീർ കൂത്തുപറമ്പിനെയാണ് കഴിഞ്ഞ വ്യാഴാഴ്ചയോടെ അക്രമിച്ചതായി പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ ചിറ്റാരിപറമ്പിലെ 20 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്.