മലപ്പുറത്തുകാരായ ശബരിമല തീര്‍ത്ഥാടകരെ ആലപ്പുഴയില്‍ വെച്ച് ഒരു സംഘം ആക്രമിച്ചു. തീര്‍ത്ഥാടകരിലൊരാളായ വിഷ്ണുവിന്‍രെ മകള്‍ അലീന ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലിന് പുറത്തെ ബൈക്കില്‍ ചാരിനിന്നതാണ ്കാരണമത്രെ. കുട്ടിയോട് ദേഷ്യപ്പെട്ടത് ചോദ്യം ചെയ്തവരെ സംഘംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കളര്‍കോട് വെച്ചാണ ്‌സംഭവം. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവേ ഇന്നലെ രാത്രിയാണ് സംഭവം. കുട്ടിയുടെ കൈയില്‍ ചാവി ഉപയോഗിച്ച് പരിക്കേല്‍പിച്ചു. തീര്‍ത്ഥാടകരുടെ വാഹനത്തിന്റെ ചില്ലും തകര്‍ത്തിട്ടുണ്ട്. റിയാലിറ്റി ഷോ താരവും സംഘവുമാണ് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ പിടികൂടിയിട്ടില്ല.
മലപ്പുറത്തുകാരായ ശബരിമല തീര്‍ത്ഥാടകരെ ആലപ്പുഴയില്‍ വെച്ച് ഒരു സംഘം ആക്രമിച്ചു
Tags: ATTACKsabarimala