X

ആം ആദ്മി പദയാത്രയ്ക്കിടെ അരവിന്ദ് കെജ്‌രിവാളിനു നേരെ ആക്രമണം

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു നേരെ ആക്രമണം. ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയയില്‍ പദയാത്രയ്ക്കിടെയാണ് കെജ്‌രിവാളിനു നേരെ ആക്രമണമുണ്ടായത്. ഇന്ന് പ്രചാരണത്തിനെത്തിയ കെജ്‌രിവാളിന്റെ മുഖത്ത് യുവാവ് ദ്രാവകമൊഴിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ ഉടനടി ഇടപെട്ടതാണ് കെജ്രിവാളിന് രക്ഷയായത്. കെജ്‌രിവാളിന്റെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി.

സംഭവത്തിന് പിന്നാലെ എഎപി ദില്ലിയിലെ ക്രമസമാധാനം നഷ്ടപ്പെട്ടതിനെ വിമര്‍ശിച്ച് രംഗത്ത് വന്നു. ബിജെപി നേതാക്കള്‍ ഡല്‍ഹിയിലുടനീളം റാലികള്‍ നടത്തുന്നുണ്ടെന്നും അവര്‍ ഒരിക്കലും ആക്രമിക്കപ്പെടുന്നില്ലെന്നും എഎപി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. ബിജെപി നിരന്തരം അരവിന്ദ് കെജ്രിവാളിനെ ആക്രമിക്കുകയാണ്. നാഗോലയിലും ഛാത്തര്‍പൂരിലും കെജ്രിവാള്‍ ആക്രമിക്കപ്പെട്ടു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാറും ആഭ്യന്തരമന്ത്രിയും ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ നിരന്തരമായി പരാജയപ്പെടുകയാണെന്നും എ.എ.പി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.

webdesk17: